Quantcast

സൗദിയിൽ വിദേശ നിക്ഷേപക സംരഭങ്ങൾക്കും സാമ്പത്തിക സഹായം

ചെറുകിട ഇടത്തരം സംരഭങ്ങൾക്ക് ഫിനാൻസിംഗ് ഗ്യാരണ്ടി നൽകുമെന്ന് മുൻഷആത്ത് മേധാവി വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    1 Oct 2024 4:27 PM GMT

സൗദിയിൽ വിദേശ നിക്ഷേപക സംരഭങ്ങൾക്കും സാമ്പത്തിക സഹായം
X

ദമ്മാം: സൗദിയിൽ വിദേശ നിക്ഷേപകർക്കും സാമ്പത്തിക സഹായമൊരുക്കാൻ പദ്ധതി വരുന്നു. ചെറുകിട ഇടത്തരം സംരഭങ്ങൾക്ക് ഫിനാൻസിംഗ് ഗ്യാരണ്ടി നൽകുമെന്ന് മുൻഷആത്ത് മേധാവി വ്യക്തമാക്കി. നിലവിൽ സ്വദേശി സംരഭങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കി വരുന്ന കഫാല ഫിനാൻസിംഗിൽ വിദേശ നിക്ഷേപകരെ കൂടി ഉൾപ്പെടുത്തുവാനുള്ള പദ്ധതികളാണ് ആലോചിച്ചു വരുന്നത്.

രാജ്യത്തെ ചെറുകിട ഇടത്തരം മേഖലയിലെ വിദേശ നിക്ഷപകർക്ക് ഫിനാൻസിംഗ് ഗ്യാരണ്ടി നൽകാൻ പദ്ധതിയിടുന്നതായി മുൻഷആത്ത് കഫാല ഫിനാൻസിംഗ് സി.ഇ.ഒ ഹമാം ഹാഷിം പറഞ്ഞു. കൂടുതൽ വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. നിലവിൽ കഫാല ഫിനാൻസിംഗ് വഴി സ്വദേശി നിക്ഷേപകർക്കാണ് സാമ്പത്തിക സഹായം അനുവദിച്ച് വരുന്നത്.

2021-22 വർഷത്തിൽ രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. 86.7 ബില്യൺ റിയാലിൽ നിന്നും 105.2 ബില്യൺ റിയാലിലേക്ക് കുതിച്ചുയർന്നു. എന്നാൽ പോയ വർഷം ഇത് കുത്തനെ ഇടിഞ്ഞ് 46.2 ബില്യൺ റിയാലായി കുറഞ്ഞു. ദേശീയ നിക്ഷപ തന്ത്രം അനുസരിച്ച് 2030 ആകുമ്പോൾ രാജ്യത്തേക്കുള്ള വിദേശ നിക്ഷേപം 388 ബില്യൺ റിയാലിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇത് കൈവരിക്കാൻ ആവശ്യമായ പദ്ധതികളുടെ ഭാഗമാണ് പുതിയ നീക്കം.

TAGS :

Next Story