Quantcast

ഈദ് ആഘോഷങ്ങളുടെ ഭാഗമായി സൗദിയിലുടനീളം കരിമരുന്ന് പ്രയോഗം

MediaOne Logo

Web Desk

  • Published:

    1 May 2022 1:56 PM GMT

ഈദ് ആഘോഷങ്ങളുടെ ഭാഗമായി സൗദിയിലുടനീളം കരിമരുന്ന് പ്രയോഗം
X

റിയാദ്: രാജ്യത്തുടനീളം ഈദ് ആഘോഷങ്ങളുടെ ഭാഗമായി കരിമരുന്ന് പ്രയോഗം നടത്താനൊരുങ്ങി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. നിരവധി ആഘോഷങ്ങള്‍ക്കു പുറമെ, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ കരിമരുന്ന് പ്രയോഗങ്ങള്‍കൊണ്ട് വര്‍ണാഭമാകും.

ജിദ്ദ ഒഴികെയുള്ള എല്ലാ നഗരങ്ങളിലും പെരുന്നാള്‍ രാത്രി ഒമ്പതിന് കരിമരുന്ന് പ്രയോഗം ആരംഭിക്കുന്നതോടെ, ഈദ് ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാകും. ജിദ്ദയില്‍ രാത്രി 9:30 നാണ് ആഘോഷങ്ങള്‍ ആരംഭിക്കുക. റിയാദ് സിറ്റിയില്‍ ബൊളിവാര്‍ഡ് ഏരിയയിലാണ് കരിമരുന്ന് പ്രയോഗം നടക്കുക.

ഖാസിം നിവാസികള്‍ക്ക് ബുറൈദയിലെ കിങ് അബ്ദുല്ല നാഷണല്‍ പാര്‍ക്കിലാണ് പ്രദര്‍ശനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ, അല്‍ഖോബാറിലെ വാട്ടര്‍ഫ്രണ്ടിലും ജിദ്ദ ആര്‍ട്ട് പ്രൊമെനേഡിലും ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് റോഡിലും പ്രദര്‍ശനങ്ങള്‍ കാണാം.

മദീനയില്‍, കിങ് ഫഹദ് സെന്‍ട്രല്‍ പാര്‍ക്കിലും, അബഹ നിവാസികള്‍ക്ക് അല്‍ സദ്ദ് പാര്‍ക്കിലും പ്രദര്‍ശനങ്ങള്‍ ആസ്വദിക്കാം. കൂടാതെ, പ്രിന്‍സ് ഹുസാം പാര്‍ക്കിലും പ്രിന്‍സ് ഹത്ലോല്‍ ബിന്‍ അബ്ദുല്‍ അസീസ് സ്പോര്‍ട്സ് സിറ്റിയിലും പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. ജസാനിലെ ജനങ്ങള്‍ക്ക് ബീച്ച് പ്രൊമെനേഡിലും ഹൈലിലെ ആളുകള്‍ക്ക് അല്‍-മുഗ്വ വാക്ക് വേയിലും അരാര്‍ മാളിനെ അഭിമുഖീകരിക്കുന്ന പൂന്തോട്ടത്തില്‍നിന്നും കരിമരുന്ന് പ്രയോഗം ആസ്വദിക്കാം.

സകാക്കയിലുള്ളവര്‍ക്ക് അല്‍-റബ്വ നടപ്പാതയില്‍ നിന്നും, തബൂക്ക് നിവാസികള്‍ക്ക് തബൂക്ക് സെന്‍ട്രല്‍ പാര്‍ക്കില്‍ നിന്നും റോസ് ഗാര്‍ഡനില്‍ നിന്നും പ്രദര്‍ശനങ്ങള്‍ വീക്ഷിക്കാം. ഈദ് ആഘോഷ പരിപാടികളുടെ വിശദാംശങ്ങള്‍ക്കായി https://bit.ly/3Lwe53N എന്ന പ്ലാറ്റ്ഫോം സന്ദര്‍ശിക്കാവുന്നതാണ്.

TAGS :

Next Story