Quantcast

സൗദിയില്‍ പുതിയ അഞ്ച് പ്രകൃതി വാതക പാടങ്ങള്‍ കൂടി കണ്ടെത്തി

ഊര്‍ജ്ജ മന്ത്രാലയമാണ് വിശദാംശങ്ങള്‍ പുറത്ത് വിട്ടത്

MediaOne Logo

Web Desk

  • Published:

    28 Feb 2022 9:19 AM GMT

സൗദിയില്‍ പുതിയ അഞ്ച് പ്രകൃതി വാതക പാടങ്ങള്‍ കൂടി കണ്ടെത്തി
X

രാജ്യത്ത് പുതുതായി അഞ്ച് പ്രകൃതി വാതക കേന്ദ്രങ്ങള്‍ കൂടി കണ്ടെത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു. റിയാദിലും വടക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന റുബുഉല്‍ ഖാലി, കിഴക്കന്‍ പ്രവിശ്യയുടെ ഭാഗങ്ങളിലുമായാണ് പുതിയ പ്രകൃതി വാതക പാടങ്ങള്‍ കണ്ടെത്തിയത്.

ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് പര്യവേഷണം നടത്തിയത്. മധ്യ പ്രവിശ്യയില്‍ റിയാദില്‍ നിന്ന് 180 കിലോമീറ്റര്‍ മാറി ശദുനിലാണ് ശേഖരം. ഇവിടെ ദിനം പ്രതി ഇരുപത്തിയേഴ് ദശലക്ഷം ക്യുബിക് ഫീറ്റ് വാതകം ഉല്‍പാദിപ്പിക്കാവുന്ന ശേഖരമുണ്ട്. ഒപ്പം 3300 ബാരല്‍ ഘനീകൃത വാതകം ശേഖരിക്കുവാനും സാധിക്കും.

റുബുഉല്‍ ഖാലിയുടെ തെക്ക് പടിഞ്ഞാറായാണ് മറ്റൊരു പാടം സ്ഥിതി ചെയ്യുന്നത്. ശിഹബ് വണ്‍ എന്ന പേരിട്ടിരിക്കുന്ന ഇവിടെ നിന്ന് ദിനംപ്രതി 31 ദശലക്ഷം ക്യുബിക് ഫീറ്റ് വാതകം ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. അല്‍ശുര്‍ഫ, അറാറിനോട് ചേര്‍ന്നുള്ള ഉമ്മുകസീര്‍, ദഹ്റാനില്‍ നിന്നും ഇരുന്നൂറ് കിലേമീറ്റര്‍ അകലെയുള്ള സംന എന്നിവയാണ് മറ്റു മൂന്ന് പാടങ്ങള്‍.

TAGS :

Next Story