Quantcast

അൽ ഹിലാൽ ഇനി ഫ്‌ളൈ നാസിൽ പറക്കും; ഔദ്യോഗിക ട്രാവൽ പാർട്ണർ കരാറായി

നെയ്മർ കൂടി അംഗമായ അൽ ഹിലാൽ സൗദി പ്രോ ലീഗിലെ ഒന്നാമന്മാരാണ്

MediaOne Logo

Web Desk

  • Published:

    11 Sept 2024 9:30 PM IST

Flynas signs four-year travel sponsorship deal with Al Hilal Club in Saudi Arabia
X

ജിദ്ദ: സൗദിയിലെ അൽ ഹിലാൽ ക്ലബ്ബിന്റെ നാലുവർഷത്തേക്കുള്ള ട്രാവൽ സ്‌പോൺസറായി ഫ്‌ളൈ നാസ് കരാറിൽ ഒപ്പുവെച്ചു. നാലു സീസണിൽ ഫ്‌ളൈ നാസായിരിക്കും അൽ ഹിലാലിന്റെ ട്രാവൽ പാർട്ണർ. നെയ്മർ കൂടി അംഗമായ അൽ ഹിലാൽ സൗദി പ്രോ ലീഗിലെ ഒന്നാമന്മാരാണ്. 2028 വരെയുള്ള നാലു സീസണുകളിലേക്കാണ് സൗദിയിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ അൽ ഹിലാലുമായി ധാരണ പത്രത്തിൽ ഒപ്പുവെച്ചത്. ഫ്‌ളൈ നാസ് സിഇഒ ബന്ദർ അൽ മൊഹന്ന അൽ ഹിലാൽ ക്ലബ് കമ്പനി ചെയർമാൻ ഫഹദ് ബിൻ സാദ് ബിൻ നാഫെലും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.

സൗദി അറേബ്യ നിരവധി കായിക മത്സരങ്ങളിലൂടെയും ചാമ്പ്യൻഷിപ്പുകളിലൂടെയും ലോകത്തെ പ്രധാന ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ട്. ഈ സാധ്യത കൂടി ലക്ഷ്യമിട്ടാണ് ഫ്‌ളൈ നാസ് ധാരണ പത്രത്തിൽ ഒപ്പ് വെക്കുന്നത്. 2007 ൽ ആരംഭിച്ച ഫ്‌ളൈ നാസ് എഴുപതിലധികം അന്തർദേശീയ ആഭ്യന്തര ഡെസ്റ്റിനേഷനിലേക്ക് സർവീസ് നടത്തുന്നുണ്ട്. മിഡിലിസ്റ്റിലെ ഏറ്റവും മികച്ച ചെലവ് കുറഞ്ഞ വിമാന കമ്പനിയാണ് ഫ്‌ളൈ നാസ് സ്‌പോർട്‌സ് മേഖലയിലേക്കുള്ള കമ്പനിയുടെ ആദ്യ ചുവടുവെപ്പാണിത്.

TAGS :

Next Story