Quantcast

ജിസാനിൽ ഭക്ഷ്യ വിഷബാധ; നൂറോളം പേർ ചികിത്സ തേടി

ഭക്ഷ്യവിഷബാധയുണ്ടായ ഫാസ്റ്റ് ഫുഡ് സ്ഥാപനം അടച്ചു പൂട്ടി

MediaOne Logo

Web Desk

  • Published:

    21 Jun 2024 6:24 PM GMT

Malappuram Kozhipuram school students infected with rabies,LATEST NEWS
X

ജിദ്ദ: സൗദിയിലെ ജിസാനിൽ നൂറ് പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായ ഫാസ്റ്റ് ഫുഡ് സ്ഥാപനം അടച്ചു പൂട്ടി. ജിസാനിലെ അബൂ അരീഷിലുള്ള റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടർന്ന് നൂറോളം പേരെ അബൂ അരീഷിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നഗരത്തിലെ രണ്ട് ഫാസ്റ്റ് ഫുഡ്ഡ് റസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക കണ്ടെത്തൽ. മുൻകരുതലിന്റെ ഭാഗമായി ഈ റസ്റ്റോറന്റുകൾ അധികൃതർ അടച്ചുപ്പൂട്ടി.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ അടിയന്തിര സമിതി രൂപീകരിക്കാൻ ജിസാൻ മേഖല ഗവർണർ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ബിൻ അബ്ദുൽ അസീസ് നിർദേശിച്ചു. കൂടാതെ ചികിത്സയിലുള്ളവർക്ക് മതിയായ പരിചരണം നൽകാനും അവരുടെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ജിസാൻ മേഖലയിലെ മുഴുവൻ ഭക്ഷണ വിൽപ്പന ശാലകളിലും പരിശോധന ശക്തമാക്കാനും ഗവർണർ നിർദേശം നൽകി. ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കണമെന്നും, അശ്രദ്ധ കാണിക്കുന്നവർക്കെതിരെയും വിഷബാധക്ക് കാരണക്കാരുകന്നവർക്കെതിരെയും കർശനമായ ശിക്ഷ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story