സൗദിയിൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് തീവില
തദ്ദേശിയ ഉൽപന്നങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കും വില വർധിച്ചതോടെ രാജ്യത്ത് ജിവിത ചിലവും ഗണ്യമായി വർധിച്ചു
ദമ്മാം: സൗദിയിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ക്രമാതീതമായി വിലവർധനവുണ്ടായതായി റിപ്പോർട്ട്. തദ്ദേശിയ ഉൽപന്നങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കും വില വർധിച്ചതോടെ രാജ്യത്ത് ജിവിത ചിലവും ഗണ്യമായി വർധിച്ചു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
പ്രധാനമായും കോഴിയിറച്ചി, മുട്ട, പാചക എണ്ണ എന്നിവക്കാണ് വില വർധനവുണ്ടായത്. തദ്ദേശിയ ഉൽപന്നങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉൽപന്നങ്ങൾക്കും ഒരു പോലെ വില വർധിച്ചിട്ടുണ്ട്. പ്രാദേശിക കോഴിയിറച്ചിക്ക് 39.56 ശതമാനം തോതിലും ഇറക്കുമതി ചെയ്ത ഫ്രോസൺ ഉൽപന്നങ്ങൾക്ക് 36.91 ശതമാനം തോതിലും നിരക്ക് വർധനവുണ്ടായി.
ഓയിൽ ഉൽപന്നങ്ങൾക്ക് 23 മുതൽ 26 ശതമാനം വരെയും വർധനവ് രേഖപ്പെടുത്തി. ഇതിനു പുറമേ വീട്ട് ഉപകരണങ്ങൾ, കോസ്മെറ്റിക്സ് സാധനങ്ങൾ, ക്ലോറെക്സ് ഉൽപന്നങ്ങൾ എന്നിവക്കും വർധനവ് രേഖപ്പെടുത്തി. എന്നാൽ സുഗന്ധ വ്യജ്ഞനം, ചായപ്പൊടി തുടങ്ങിയ ഉൽപന്നങ്ങൾക്ക് വിലകുറവ് വന്നതായും റിപ്പോർട്ട് പറയുന്നു.
Adjust Story Font
16