Quantcast

269 തൊഴിലുകളിൽ നിർബന്ധിത സൗദി വത്കരണം

ഡെന്റൽ, അക്കൗണ്ടന്റ്, ഫാർമസി, എഞ്ചിനീറിങ് തുടങ്ങി ഇരുന്നൂറ്റി അറുപത്തി ഒൻപതു പ്രൊഫഷണുകളിൽ കൂടി സൗദി വത്കരണം നടപ്പാക്കും.

MediaOne Logo

Web Desk

  • Published:

    26 Jan 2025 5:43 PM

269 തൊഴിലുകളിൽ നിർബന്ധിത സൗദി വത്കരണം
X

റിയാദ്: സ്വകാര്യ മേഘലയിലെ 269 തൊഴിലുകളിൽ നിർബന്ധിത സൗദി വത്കരണം നടപ്പാക്കുന്നു. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് തീരുമാനം. ആരോഗ്യം, വാണിജ്യം, മുനിസിപ്പൽ എന്നീ മന്ത്രാലയങ്ങളുടെ കീഴിലുള്ള തൊഴിൽ മേഖലകളാണ് സൗദി വത്കരിക്കുക. ഡെന്റൽ, അക്കൗണ്ടന്റ്, ഫാർമസി, എഞ്ചിനീറിങ് തുടങ്ങി 269 തൊഴിലുകളിലായിരിക്കും പരിഷ്കരണം. ജൂലൈ 23 മുതലായിരിക്കും ഫാർമസി മേഖലയിലെ സൗദിവത്കരണ അനുപാതം ഉയർത്തുക. കമ്മ്യുണിറ്റി ഫാർമസി മെഡിക്കൽ കോംപ്ലക്സ് മേഖലയിൽ 35 ശതമാനവും, ആശുപത്രികളിലെ ഫാർമസികളിൽ 55 ശതമാനവും സൗദികൾക്ക് മാത്രമാക്കും. അഞ്ചോ അതിൽ കൂടുതലോ ഫാർമസിസ്റ്റുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കായിരിക്കും ഇത് ബാധകമാവുക. നടപ്പിലാക്കുക രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും . മൂന്നോ അതിൽ കൂടുതലോ ഡോക്ടർമാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും സൗദി വത്കരണം നടപ്പാക്കും. സൗദി ഡെന്റൽ ഡോക്ടർമാരുടെ വേതനം ഇതോടൊപ്പം മിനിമം 9000 റിയാലായി ഉയർത്തിയിട്ടുമുണ്ട്. അക്കൗണ്ടിംഗ് മേഖലയിൽ അഞ്ചു ഘട്ടങ്ങളിലായിട്ടായിരിക്കും നിയമം നടപ്പാക്കുക. അഞ്ചോ അതിൽ കൂടുതലോ ജോലി ചെയ്യുന്ന എഞ്ചിനീറിങ് സ്ഥാപനങ്ങൾക്കായിരിക്കും ബാധകമാവുക. സ്വദേശികളുടെ ജോലി അവസരം ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം

TAGS :

Next Story