Quantcast

ഇന്ത്യൻ ഫുട്ബോളിലെ മുൻ താരങ്ങളെ ആദരിച്ചു

MediaOne Logo

Web Desk

  • Published:

    4 Jun 2023 3:09 PM GMT

Indian football Players honoured
X

സൗദി കിഴക്കൻ പ്രവിശ്യയിലെ ഫുട്ബോൾ ക്ലബ് ഫിനിക്സ് എഫ്‌സിഡി തൈക്കേപ്പുറം ഇന്ത്യൻ താരങ്ങൾക്ക് ആദരം നൽക്കി. വിവിധ തലമുറകളിൽ ഇന്ത്യക്കും വിവിധ പ്രഫഷണൽ ക്ലബുകൾക്കും കളിച്ച താരങ്ങളെയാണ് ആദരിച്ചത്.

എൺപതുകളിൽ ആൾ ഇന്ത്യ യൂണിവേഴ്സിറ്റി കളിക്കാരൻ, കോച്ച്, മാനേജർ എന്നീ നിലകളിൽ തിളങ്ങിയ തസ്തകീർ ഹൈദരാബാദ്, തൊണ്ണൂറുകളിലും രണ്ടായിരത്തിലും ഇന്ത്യൻ ടീമംഗവും വിവിധ ക്ലബുകളിലും കളിച്ച സയ്യിദ് ഹുസൈൻ, നിലവിലെ ഇന്ത്യൻ ടീമംഗവും ഐഎസ്എൽ കളിക്കാരനുമായ വി.പി സുഹൈർ എന്നിവരെയാണ് ആദരിച്ചത്.

ഇന്ത്യൻ ഫുട്ബോളിലെ അനുഭവങ്ങൾ താരങ്ങൾ പങ്ക് വെച്ചു. പഠനത്തോടപ്പം കായിക മേഖലക്കും പ്രാധാന്യം നൽക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് അതിഥികൾ ഉണർത്തി. ഇന്ത്യൻ ഫുട്ബോളിൽ വന്നിരിക്കുന്ന പ്രഫഷണൽ മാറ്റങ്ങൾ ഏറെ സന്തോഷം നൽകുന്നുണ്ട്. നല്ല കളിക്കാർക്കും കഠിനാധ്വാനികൾക്കും എന്നും വിവിധ ക്ലബുകളിൽ അവസരങ്ങൾ കാത്തിരിക്കുന്നുവെന്നും താരങ്ങൾ പറഞ്ഞു.

ദമ്മാമിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡിഫ പ്രസിഡന്റ് മുജീബ് കളത്തിൽ, ടെക്നിക്കൽ ഹെഡ് സക്കീർ വള്ളക്കടവ്, ക്ലബ് പ്രസിഡന്റ് അഷ്റഫ്, സ്റ്റിയറിങ് കമ്മറ്റി മെമ്പർമാരായ ജസീം, സജൂബ്, ടീം മാനേജർ ഫവാസ് എന്നിവർ താരങ്ങൾക്ക് പൊന്നാട അണിയിക്കുകയും മൊമെന്റോ കൈമാറുകയും ചെയ്തു. പ്രശസ്ത കലാകാരൻ ജുനൈദ് മമ്പാട് വരച്ച അക്രിലിക് പെയ്ന്റിങ് വൈസ് പ്രസിഡന്റ് സാബിത് ദസ്തകീറിന് സമ്മാനിച്ചു.

ജനറൽ സെക്രട്ടറി സുനീർ സ്വാഗതവും അബ്ദുള്ള തൊടിക പരിപാടിയും നിയന്ത്രിച്ചു. ഭാരവാഹികളായ ഹാരിസ് കോമി, ശിയാസ്, ഫവാസ് ഇല്ലിക്കൽ, ഫഹദ്, ആദിൽ, സാദിഖ്, അസ്ഹർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

TAGS :

Next Story