സൗദി ദേശീയ പതാകയെ അപമാനിച്ച 4 പേരെ അറസ്റ്റ് ചെയ്തു
ദേശീയ പതാകയെ അവഹേളിച്ചാല്‍ 3000 റിയാല്‍ പിഴയും ഒരു വര്‍ഷം തടവുമാണ് ശിക്ഷ
സൗദിയില്‍ ദേശീയ പതാകയെ അപമാനിച്ച 4 ബംഗ്ലാദേശ് പൗരന്മാരെ ഇന്നലെ ജിദ്ദയില്‍ വെച്ച് അറസ്റ്റ് ചെയ്തതായി മക്ക പോലീസ് അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി നാല് പ്രതികളെയും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായും മക്ക പോലീസ് മാധ്യമ വിഭാഗം വ്യക്തമാക്കി.
1973(ഹിജ്‌റ 1393) ല്‍ പുറപ്പെടുവിച്ച ദേശീയ പതാകയുമായി ബന്ധപ്പെട്ട നിയമങ്ങളും ഭേദഗതികളുമനുസരിച്ച്, ആരെങ്കിലും സൗദിയുടെ ദേശീയ പതാകയോ, ദേശീയ ചിഹ്നങ്ങളോ, ഏതെങ്കിലും വിധത്തില്‍ താഴെയിടുകയോ നിന്ദിക്കുകയോ അപമാനിക്കുകയോ ചെയ്താല്‍, 3000 റിയാല്‍ പിഴയും ഒരു വര്‍ഷം തടവോ അല്ലെങ്കില്‍ ഈ രണ്ട് ശിക്ഷകളില്‍ ഏതെങ്കിലും ഒന്നോ അനുഭവിക്കേണ്ടി വരും.
സൗദിയുടെ സൗഹൃദ രാജ്യങ്ങളുടെ പതാകയെ അവഹേളിച്ചാലും ഇത്തരത്തില്‍തന്നെ ശിക്ഷ ലഭിക്കും. മറ്റു രാജ്യങ്ങളുടെ ദേശീയ ചിഹ്നങ്ങളോ ലോഗോയോ അവഹേളിച്ചാലും സമാന ശിക്ഷാനടപടികള്‍ അനുഭവിക്കേണ്ടി വരും.
Adjust Story Font
16