Quantcast

ആൾമാറാട്ടം നടത്തി തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിൻ്റെ മുന്നറിയിപ്പ്

ഇത്തരം സംഭവങ്ങളുണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    18 Sep 2023 6:09 PM GMT

ആൾമാറാട്ടം നടത്തി തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിൻ്റെ മുന്നറിയിപ്പ്
X

ജിദ്ദ: ആൾമാറാട്ടം നടത്തി പണം ആവശ്യപ്പെടുന്ന തട്ടിപ്പുക്കാരെ കരുതിയിരിക്കണമെന്ന് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് മുന്നറിയിപ്പ് നൽകി. ഫണ്ടിന്റെ പേരിൽ വ്യാജ പദ്ധതികളുമായി പ്രമുഖ സ്ഥാപനങ്ങളെ സമീപിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഇത്തരം സംഭവങ്ങളുണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആവശ്യപ്പെട്ടു.

തട്ടിപ്പിനായി വ്യാജ ഇലക്ട്രോണിക് പ്ലാറ്റ് ഫോമുകൾ സൃഷ്ടിച്ച ശേഷം ടെലിഫോണ് വഴി സ്ഥാപന മേധാവികളെ ബന്ധപ്പെടുന്നതാണ് തട്ടിപ്പുകാരുടെ രീതി. സർക്കാർ സ്ഥാപനങ്ങളുമായും പ്രമുഖ കമ്പനികളുമായും ബന്ധപ്പെട്ട് അവരുടെ വിശ്വാസം നേടിയെടുക്കും. തുടർന്ന് അവർക്ക് ലാഭകരമായ വ്യാജ പദ്ധതികളെ കുറിച്ച് അവതരിപ്പിച്ച് പ്രലോഭിപ്പിക്കും.

പ്രമുഖ പ്രോജക്ടുകളുടെ പേരിൽ വ്യാജ ഇലക്ട്രോണിക് പ്ലാറ്റ് ഫോമുകൾ സൃഷ്ടിച്ച്, ഇവ സോഷ്യൽ മീഡിയവഴി പ്രചരിപ്പിച്ചും ആളുകളെ ആകർഷിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ കുല്ലനാ അമൻ എന്ന മൊബൈൽ ആപ്പ് വഴി റിപ്പോർട്ട് ചെയ്യണമന്നും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആവശ്യപ്പെട്ടു.

TAGS :

Next Story