Quantcast

താഴോട്ട് തൂങ്ങിനിൽക്കുന്ന വീടുകൾ; സൗദിയിലെ ദി ലൈൻ എന്ന അത്ഭുത നഗരത്തെ കുറിച്ചറിയാൻ സൗജന്യ പ്രദർശനം

170 കിലോമീറ്റർ നീളത്തിലും 200 മീറ്റർ വീതിയിലും 500 മീറ്റർ ഉയരത്തിലുമാണ് നഗരത്തിന്റെ നിർമാണം.

MediaOne Logo

Web Desk

  • Published:

    30 July 2022 7:16 PM GMT

താഴോട്ട് തൂങ്ങിനിൽക്കുന്ന വീടുകൾ; സൗദിയിലെ ദി ലൈൻ എന്ന അത്ഭുത നഗരത്തെ കുറിച്ചറിയാൻ സൗജന്യ പ്രദർശനം
X

സൗദി കിരീടാവകാശി പ്രഖ്യാപിച്ച ദി ലൈൻ എന്ന അത്ഭുത നഗരത്തെ കുറിച്ച് പൊതുജനങ്ങൾക്കായി നിയോം സൗജന്യ പ്രദർശനം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 1 മുതൽ 14 വരെ ജിദ്ദയിലാണ് ആദ്യ പ്രദർശനം. തുടർന്ന് കിഴക്കൻ പ്രവശ്യയിലും റിയാദിലും പ്രദർശനങ്ങളുണ്ടാകും.

സൗദിയുടെ ചിത്രം മാറ്റി വരക്കുന്ന അത്ഭുത നഗരിയാണ് കിരീടാവകാശി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയോമിലെ ദി ലൈൻ. 50,000 കോടി മുതൽ മുടക്കുള്ള പദ്ധതിയുടെ പ്രഖ്യാപനം ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമായതാണ്. 2024 ൽ ആദ്യഘട്ടം പൂർത്തിയാക്കപ്പെടുന്ന സ്വപ്‌ന പദ്ധതി 2030 ഓടെ നിർമാണം പൂർത്തിയാകും. 170 കിലോമീറ്റർ നീളത്തിലും 200 മീറ്റർ വീതിയിലും 500 മീറ്റർ ഉയരത്തിലുമാണ് നഗരത്തിന്റെ നിർമാണം.

90 ലക്ഷം പേർക്ക് ഈ നഗരത്തിൽ താമസിക്കാം. മുകളിൽ നിന്ന് താഴോട്ട് തൂങ്ങിനിൽക്കും വിധമാണ് വീടുകളുടെ നിർമാണം. ഇതുൾപ്പെടെ നിരവധിയാണ് ദി ലൈനിലെ വിസ്മയങ്ങൾ. ഇതെല്ലാം കാണാനും മനസിലാക്കാനും പ്രദർശനം സഹായകരമാകും. ജിദ്ദയിൽ സൂപ്പർ ഡോമിൽ ഓഗസ്റ്റ് 1 മുതൽ 14 വരെയാണ് പ്രദർശനം സജ്ജീകരിച്ചിട്ടുള്ളത്. ശേഷം സൗദിയുടെ കിഴക്കൻ പ്രവിശ്യയിലും റിയാദിലും എക്‌സിബിഷൻ സംഘടിപ്പിക്കും. പ്രദർശനത്തിനെത്തുന്നവർക്ക് നൂതന നഗരത്തിന്റെ വിശദമായ രൂപകൽപ്പനയും വാസ്തുവിദ്യ, എഞ്ചിനീയറിംഗ് വൈദഗ്ധ്യവും കാണാനും മനസിലാക്കാനും അവസരമുണ്ട്. സൗജന്യമയാണ് പ്രവേശനം. ഇംഗ്ലീഷിലും അറബിയിലും വിവരണങ്ങൾ നൽകാൻ ഗൈഡുകളുണ്ടാകും. ഒരു മണിക്കൂർ വീതമാണ് പ്രദർശനത്തിന്റെ ദൈർഘ്യം. രാവിലെ 10 മണിമുതൽ രാത്രി 11 മണിവരെ എക്‌സിബിഷൻ തുടരും. ടിക്കറ്റുകൾ സൌജന്യമാണെങ്കിലും 'ഹല യല്ല' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി തിയതിയും സമയവും മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

TAGS :

Next Story