ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനം ഒക്ടോബർ 25ന് റിയാദിൽ
ഫ്യൂച്ചർ ഇൻവെസ്ററ്മെന്റ് ഇനീഷ്യേറ്റീവിന്റെ സമ്മേളനത്തിന് മുന്നോടിയായുള്ള ഉച്ചകോടി നടക്കുന്നത് ന്യൂയോർക്കിലാണ്
സൗദി കിരീടാവകാശായുയുടെ മേൽനോട്ടത്തിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ആഗോള നിക്ഷേപ സമ്മേളനം ഒക്ടോബറിൽ റിയാദിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോർക്കിൽ സെപ്തംബർ 22ന് നടക്കുന്ന ഉച്ചകോടിയിൽ ലോകത്തെ പ്രമുഖർ പങ്കെടുക്കും. സാമ്പത്തിക മേഖല ഉൾപ്പെടെ ലോക രാജ്യങ്ങൾ നേരിടുന്ന വിവിധ രംഗങ്ങളിലെ വെല്ലുവിളികളിലുള്ള പരിഹാരങ്ങളാകും സമ്മേളനം ചർച്ച ചെയ്യുക.
ഫ്യൂച്ചർ ഇൻവെസ്ററ്മെന്റ് ഇനീഷ്യേറ്റീവിന്റെ സമ്മേളനത്തിന് മുന്നോടിയായുള്ള ഉച്ചകോടി നടക്കുന്നത് ന്യൂയോർക്കിലാണ്. സമ്മേളനത്തിന്റെ തലക്കെട്ട് പ്രിയോറിറ്റി എന്നാണ്. അതായത് വിവിധ പ്രായങ്ങളിലുള്ള ജനങ്ങളുടെ മനസ്സിൽ പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാനുള്ള ആശങ്ങൾ ഈ ഉച്ചകോടി ചർച്ച ചെയ്യും. നിക്ഷേപകർ, നയരൂപകർത്താക്കൾ, ബിസിനസ്സ് പ്രമുഖർ, മാധ്യമ പ്രവർത്തകർ, നൊബേൽ സമ്മാന ജേതാക്കൾ, കായികതാരങ്ങൾ, വൻ നേട്ടങ്ങൾ വിവിധ രംഗങ്ങളിലുണ്ടാക്കിയ പുറം ലോകത്തിന് പരിചിതരല്ലാത്ത താരങ്ങൾ എന്നിവർ ഇതിൽ പങ്കെടുക്കും.
യുഎൻ ജനറൽ അസംബ്ലിയുടെ സമ്മേളനത്തിന് സമാന്തരമായാകും എഫ് ഐ ഐ ഉച്ചകോടി. ലോകം അസാധാരണമായ സാമൂഹിക, സാമ്പത്തിക, ഭൗമരാഷ്ട്രീയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. ഇവയുൾക്കൊള്ളുന്നതാകും ഉച്ചകോടിയെന്ന് എഫ്‌ഐഐ ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ റിച്ചാർഡ് ആറ്റിയാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 12 ലോക പ്രശസ്ത നേതാക്കൾ ഉച്ചകോടിയിലുണ്ടാകും. ഒക്ടോബർ 25 മുതൽ 27 വരെ റിയാദിൽ നടക്കുന്ന സമ്മേളനത്തിൽ മുന്നൂറിലധികം പ്രമുഖർ സംസാരിക്കും. ആഗോള രംഗത്തെ വിവിധ കമ്പനികളുമായി നിക്ഷേപ സഹകരണ കരാറുകളും പദ്ധതി പ്രഖ്യാപനവും സമ്മേളനത്തിലുണ്ടാകും.
Adjust Story Font
16