ഫ്യൂചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റിവ് സമ്മേളനത്തിന് സമാപനം
ആഗോളസാമ്പത്തിക വിഷയങ്ങളും വെല്ലുവിളികളും ചർച്ചയായെന്ന് എഫ്.ഐ.ഐ സി.ഇ.ഒ മീഡിയവണിനോട്
റിയാദ്: ഏഴാമത് ഫ്യൂചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റിവ് സമ്മേളനത്തിന് റിയാദിൽ പരിസമാപ്തി. മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനം സൗദിയുടെ ഭാവി വികസന പദ്ധതികൾക്ക് പുതിയ ദിശാബോധം പകർന്നു. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് എണ്ണമറ്റ കരാറുകളിൽ ഒപ്പുവെച്ചു.
സാമ്പത്തിക രംഗത്തെ വൈവിധ്യവത്ക്കരണം ഊർജിതമാക്കുന്നതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ പുതിയ സങ്കേതങ്ങളിൽ കൂടുതൽ ഊന്നൽ നൽകാനും എഫ്.ഐ.ഐ സമ്മേളനം സൗദിക്ക് പ്രേരണയാകും.
ഫ്യൂചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ആഗോളതലത്തിലുള്ള സാമ്പത്തിക വിഷയങ്ങളും വെല്ലുവിളികളും ചർച്ച ചെയ്തതായി എഫ്.ഐ.ഐ സി.ഇ.ഒ റിച്ചാഡ് അറ്റിയാസ് പറഞ്ഞു. ഇനീഷ്യേറ്റീവിൽ മാധ്യമ പങ്കാളിയായ മീഡിയവണിന് അനുവദിച്ച അഭിമുഖത്തിൽ സി.ഇ.ഒ റോഷൻ കക്കാട്ടുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Summary: 7th Future Investment Initiative Conference concludes in Riyadh
Adjust Story Font
16