ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ്: സൗദിയിലേക്ക് ഇന്ത്യ, ചൈന നിക്ഷേപകർ
ആറായിരം പേർ പരിപാടിയിലെത്തും
എഷ്യൻ രാജ്യങ്ങളുടെ സാന്നിധ്യം സൗദിയിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിൽ ഇത്തവണ വർധിക്കും. ഇന്ത്യ, ചൈന എന്നീ പ്രധാന ഏഷ്യൻ രാജ്യങ്ങളിലെ വ്യവസായ പ്രമുഖർ എഫ്‌ഐഐയിൽ നേരിട്ടെത്തും. പ്രഭാഷകരടക്കം ആറായിരം പേരെയാണ് എഫ്‌ഐഐയിൽ പ്രതീക്ഷിക്കുന്നത്.
വാർഷിക ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവിൽ (എഫ്ഐഐ) പങ്കെടുക്കാൻ അയ്യായിരത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറായിരം പേരെയാണ് പ്രഭാഷകരെയടക്കം എഫ്‌ഐഐയിൽ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വ്യവസായ പ്രമുഖനും റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനുമായ മുകേഷ് അംബാനി സംസാരിക്കും, എംഎ യൂസുഫലി തുടക്കം മുതൽ എഫ്‌ഐഐയിൽ സ്ഥിര സാന്നിധ്യമാണ്. സൗദിയിലെത്തുന്ന നിക്ഷേപകരെ സ്വീകരിക്കാൻ മലയാളി കൺസൾട്ടൻസികളും രംഗത്തുണ്ട്.
മുൻ വർഷത്തേതിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇത്തവണ സൗദി സാഹചര്യം. യൂറോപ്പിനൊപ്പം തന്നെ ഏഷ്യയിലേക്കും സൗദി ശ്രദ്ധ തിരിച്ച വർഷമാണിത്. ശത്രുക്കളുടെ എണ്ണം കുറച്ച് സുഹൃത്തുക്കളുടെ എണ്ണം വർധിച്ച വർഷം. ഇറാൻ, സിറിയ, ഇറാഖ്, തുർക്കി എന്നിവരുമായി മികച്ച ബന്ധം സൗദി തുടരുന്നുണ്ട്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരുടെ വർധനവും ഇത്തവണയുണ്ടാകും. പ്രകടമാക്കുന്നതിനാണ്. എഴുപത് പ്രഭാഷകർ ഏഷ്യയിൽ നിന്നുള്ളവരായിരിക്കും, അവരിൽ 40 പേർ ചൈനക്കാരാണ്. ആപ്പിൾ ഉൾപ്പെടെ കമ്പനികളുടെ മേധാവിമാരും എത്തും. വിഷൻ 2030 പദ്ധതിയിലേക്കുള്ള കുതിപ്പിലെ സൗദിയുടെ നിർണായക സംഭാവനയാണ് എഫ്‌ഐഐ.
Future Investment Initiative: India, China investors to Saudi
Adjust Story Font
16