Quantcast

ആദ്യ ഫ്യൂച്ചർ മിനറൽ ഫോറം 11 മുതൽ റിയാദിൽ

ഈ മാസം 11 മുതൽ പതിമൂന്ന് വരെ റിയാദിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ വെച്ചാണ് സമ്മേളനം

MediaOne Logo

Web Desk

  • Published:

    5 Jan 2022 5:13 PM GMT

ആദ്യ ഫ്യൂച്ചർ മിനറൽ ഫോറം 11 മുതൽ റിയാദിൽ
X

സൗദി അറേബ്യ സംഘടിപ്പിക്കുന്ന ആദ്യത്തെ ഫ്യൂച്ചർ മിനറൽ ഫോറം ഈ മാസം 11 മുതൽ റിയാദിൽ സമ്മേളിക്കും. ആഗോള ഖനന വ്യവസായ മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളും അവസരങ്ങളും സമ്മേളനം ചർച്ച ചെയ്യും. നൂറിലധികം രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം വിദഗ്ധരും നൂറിലധികം ആഗോള നിക്ഷേപകരും ഫോറത്തിൽ പങ്കെടുക്കും. സൗദി വ്യവസായ ധാതു വിഭവശഷി മന്ത്രാലയമാണ് ഫോറം സംഘടിപ്പിക്കുന്നത്.

ആഗോള തലത്തിലെ ഖനന വ്യവസായ മേഖലയുമായി ബന്ധപ്പെട്ട വെല്ലുവിളികളും അവസരങ്ങളും സമ്മേളനത്തിൽ ചർച്ചയാകും. ഈ മേഖലയിൽ സൗദി അറേബ്യ സംഘടിപ്പിക്കുന്ന ആദ്യ സമ്മേളനമാണിത്. ഫ്യൂച്ചർ മിനറൽ ഫോറം 2022 എന്ന് പേരിലാണ് പരിപാടി. ഈ മാസം 11 മുതൽ പതിമൂന്ന് വരെ റിയാദിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ വെച്ചാണ് സമ്മേളനം. നൂറിലധികം രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം വിദഗ്ദരും നൂറ്റി അമ്പതിലധികം ആഗോള നിക്ഷേപകരും ഫോറത്തിൽ സംബന്ധിക്കും. ഒപ്പം സൗദി മന്ത്രിമാർ, പ്രാദേശിക ഖനന വ്യവസായ പ്രമുഖർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും കോൺഫറൻസിന്റെ ഭാഗമാകും. ഖനന വ്യവസായത്തിന്റെ ഭാവി, മേഖലയിലേക്കുള്ള നിക്ഷേപക ആകർഷണം, ഖനനത്തിൽ സാങ്കേതിക വിദ്യയുടെ പങ്ക്, പരിസ്ഥിതി സാമൂഹിക ആഘാതം എന്നിവ ഫോറത്തിൽ വിശകലനം ചെയ്യും.

The first Future Mineral Forum organized by Saudi Arabia will convene in Riyadh from the 11th of this month

TAGS :

Next Story