സൗദിയിൽ പാചക വാതക വിതരണത്തിന് പുതിയ രീതി; സെൽഫ് സർവീസ് മെഷീനുകൾ വഴി ഗ്യാസ് വാങ്ങാം
രാജ്യത്തുടനീളം പുതിയ മെഷീനുകൾ വൈകാതെ സ്ഥാപിച്ച് തുടങ്ങുമെന്ന് ഊർജ മന്ത്രാലയം
സൗദിയിൽ സെൽഫ് സർവ്വീസ് മെഷീനുകൾ വഴി പാചക വാതക സിലിണ്ടറുകൾ വിൽക്കുന്നതിനുള്ള ലൈസൻസ് അനുവദിച്ചു തുടങ്ങി. ഇനി മുതൽ പെട്രോൾ സ്റ്റേഷനുകളിലെയും സുപ്പർ മാർക്കറ്റുകളിലേയും സെൽഫ് സർവ്വീസ് മെഷീനുകൾ വഴി ഉപഭോക്താക്കൾക്ക് പാചക വാതക സിലിണ്ടർ സേവനങ്ങൾ നേരിട്ട് ലഭിക്കും.
ഇതിനായി രാജ്യത്തുടനീളം പുതിയ മെഷീനുകൾ വൈകാതെ സ്ഥാപിച്ച് തുടങ്ങുമെന്ന് ഊർജ മന്ത്രാലയം അറിയിച്ചു. പാചക വാതക സിലിണ്ടറുകളുടെ വിതരണത്തിൽ നിലവിലുള്ള സംവിധാനം വഴി ലഭിക്കുന്ന എല്ലാ സേവനങ്ങളും സെൽഫ് സർവീസ് മെഷീനുകളിലൂടെയും ലഭിക്കും. ഉപഭോക്താക്കളുടെ സ്മാർട്ട് ഫോണുകളുമായി ബന്ധപ്പിപ്പാണ് ഇതിൻ്റെ പ്രവർത്തനം. ഇത് വഴി ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കുമെന്ന് ഊർജ്ജ മന്ത്രാലയം അറിയിച്ചു.
രാജ്യത്തുടനീളമുള്ള പെട്രോൾ സ്റ്റഷനുകൾ, വൻകിട സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ വൈകാതെ തന്നെ സെൽഫ് സർവീസ് മെഷീനുകൾ സ്ഥാപിച്ച് തുടങ്ങും. ഈ മെഷീനുകൾ വഴി മുഴുസമയവും എൽ.പി.ജിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാക്കും. പുതിയ ഗ്യാസ് സിലിണ്ടറുകൾ വാങ്ങുക, ഒഴിഞ്ഞ സിലിണ്ടറുകൾക്ക് പകരം പുതിയവ മാറ്റിയെടുക്കുക, റെഗുലേറ്ററുകളും മറ്റു അനുബന്ധ സിലിണ്ടർ ഉപകരണങ്ങളും വാങ്ങുക തുടങ്ങി പാചക വാതക വിൽപ്പന മേഖലയിലെ എല്ലാ സേവനങ്ങളും സെൽഫ് സർവ്വീസ് മെഷീനുകളിലുടെയും ലഭിക്കും.
പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ രാജ്യത്തെ എൽപിജി വിൽപ്പന മേഖലയിൽ മത്സരത്തിന് വഴി തുറക്കുമെന്നും, ഈ മേഖലയിലെ കുത്തക അവസാനിപ്പിക്കാനാകുമെന്നുമാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. കൂടാതെ എൽപിജി വിൽപ്പന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും മന്ത്രാലയം ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്.
Adjust Story Font
16