സൗദിയിൽ ഗ്യാസ് വിതരണം വർധിപ്പിക്കും; സൗദി ആരാംകോ സിനോപെകുമായി കരാറിലെത്തി
സൗദിക്കകത്തെ മാസറ്റർ ഗ്യാസ് സിസ്റ്റത്തിന്റെ മൂന്നാം ഘട്ടമാണ് കരാർ പ്രകാരം നിർമ്മിക്കുക
ദമ്മാം: സൗദി അരാംകോ രാജ്യത്തെ പ്രകൃതി വാതക പൈപ്പ്ലൈൻ ശൃംഖല വികസിപ്പിക്കുന്നു. പുതിയ വാതക പൈപ്പ്ലൈനുകൾ സ്ഥാപിക്കുന്നതിനുള്ള കരാർ കൈമാറ്റം പൂർത്തിയായി. 1.10 ബില്യൺ ഡോളർ മൂല്യമുള്ള നിർമ്മാണ കരാർ ചൈനീസ് കമ്പനിയായ സിനോപെകിന് നൽകി. 2000ൽ സ്ഥാപിതമായി ബീജിംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് സിനോപെക്. ചൈനീസ് എണ്ണ വാതക മേഖലയിലാണ് കമ്പനിയുടെ പ്രധാന പ്രവർത്തനം.
സൗദിക്കകത്തെ മാസറ്റർ ഗ്യാസ് സിസ്റ്റത്തിന്റെ മൂന്നാം ഘട്ടമാണ് കരാർ പ്രകാരം നിർമ്മിക്കുക. 2630 കിലോമീറ്റർ ട്രങ്ക് ലൈനുകളും 1340 കിലോമീറ്റർ ബ്രാഞ്ച് ലൈനുകൾ ഉൾപ്പെടെ പൈപ്പ് ലൈൻ ശൃംഖല സ്ഥാപിക്കുകയാണ് ലക്ഷ്യം.
കരാർ പ്രകാരം 2027 മെയ് അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കണം. ഒപ്പം ജാഫുറയിലെ പാരമ്പര്യേതര വാതക ഉൽപ്പാദന പദ്ധതിയുടെ ഭാഗമായ റിയാസ് പ്രകൃതി വാതക കേന്ദ്രം വികസിപ്പിക്കുന്നതും കരാറിൽ ഉൾപ്പെടും. 3.3 ബില്യൺ ഡോളർ മൂല്യമുള്ള ഗ്യാസ് ശേഖര വിതരണ കേന്ദ്രം വികസിപ്പിക്കുന്നതിനുള്ള മറ്റൊരു കരാറും സൗദി അരാംകോ ഈ വർഷാദ്യത്തിൽ സിനോപെകിന് നൽകിയിരുന്നു.
Adjust Story Font
16