ഹസൻ ചെറൂപ്പയും ഇസ്ഹാഖ് പൂണ്ടോളിയും ജലീൽ കണ്ണമംഗലവും ജിജിഐ സാരഥികൾ
നവംബറിൽ ടാലന്റ് ലാബ് സീസൺ 3 ഏകദിന ശിൽപശാല നടത്താനും ഒക്ടോബർ ഒടുവിൽ ഈജിപ്തിലേക്ക് വിനോദ-വിജ്ഞാന യാത്ര നടത്താനും തീരുമാനിച്ചു
ജിദ്ദ: 'മുസ്രിസ് ടു മക്ക' അറബ് ഇന്ത്യൻ ചരിത്രസംഗമവും സൗദി ഇന്ത്യാ സാംസ്‌കാരികോത്സവവും ടാലന്റ് ലാബ് ശിൽപശാലയുമടക്കം ജിദ്ദ ആസ്ഥാനമായി ശ്രദ്ധേയമായ ഒട്ടേറെ നൂതന പരിപാടികൾക്ക് നേതൃത്വമേകുന്ന ഗുഡ്വിൽ ഗ്ലോബൽ ഇനിഷ്യെറ്റീവി (ജിജിഐ) ന്റെ പ്രസിഡന്റായി ഹസൻ ചെറൂപ്പയും ജനറൽ സെക്രട്ടറിയായി ഇസ്ഹാഖ് പൂണ്ടോളിയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജലീൽ കണ്ണമംഗലമാണ് പുതിയ ട്രഷറർ.
മറ്റ് ഭാരവാഹികൾ: സാദിഖലി തുവ്വൂർ, നൗഫൽ പാലക്കോത്ത്, ചെറിയ മുഹമ്മദ് ആലുങ്ങൽ, അബു കട്ടുപ്പാറ (വൈസ് പ്രസിഡന്റുമാർ), കബീർ കൊണ്ടോട്ടി, അൽ മുർത്തു, ഷിഫാസ്, ഹുസൈൻ കരിങ്കര (സെക്രട്ടറിമാർ), സുൽഫിക്കർ മാപ്പിളവീട്ടിൽ (ജോയന്റ് ട്രഷറർ).
വനിതാ വിംഗ്: റഹ്‌മത്ത് ആലുങ്ങൽ (കൺവീനർ). ജെസി ടീച്ചർ, ഫാത്തിമ തസ്നി ടീച്ചർ, നാസിറ സുൽഫി (ജോയിന്റ് കൺവീനർമാർ).
രക്ഷാധികാരികൾ: മുഹമ്മദ് ആലുങ്ങൽ, വി.പി മുഹമ്മദലി.
ഉപ രക്ഷാധികാരികൾ: അബ്ബാസ് ചെമ്പൻ, സലീം മുല്ലവീട്ടിൽ, റഹീം പട്ടർകടവൻ, കെ.ടി അബൂബക്കർ, എ.എം അബ്ദുല്ലക്കുട്ടി, അസിം സീശാൻ.
സബ് കമ്മിറ്റി തലവന്മാർ: ഇബ്രാഹിം ശംനാട് (സെൽഫ് എംപവർമെന്റ്), ഗഫൂർ കൊണ്ടോട്ടി (മീഡിയ ആന്റ് ഐ.ടി), നൗഷാദ് താഴത്തെവീട്ടിൽ (എജ്യുടെയ്ൻമെന്റ്), ഷിബ്ന അബു (ഗേൾസ് വിംഗ്).
പ്രസിഡന്റ് ഹസൻ ചെറൂപ്പ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി ദ്വൈവാർഷിക റിപ്പോർട്ടും ട്രഷറർ ഇബ്രാഹിം ശംനാട് ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും കബീർ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
സൗദി പശ്ചിമ മേഖലയിലെ സീനിയർ ഇന്ത്യൻ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥികൾക്കായി നവംബറിൽ ടാലന്റ് ലാബ് സീസൺ 3 ഏകദിന ശിൽപശാല നടത്താനും ഒക്ടോബർ ഒടുവിൽ ഈജിപ്തിലേക്ക് വിനോദ-വിജ്ഞാന യാത്ര നടത്താനും തീരുമാനിച്ചു.
Adjust Story Font
16