ഗ്ലോബ് ലോജിസ്റ്റിക്‌സ് പുതിയ ലോഗോ പുറത്തിറക്കി
സൗദിയിലെ മുൻനിര ലോജിസ്റ്റിക്‌സ് കമ്പനിയായ ഗ്ലോബ് ലോജിസ്റ്റിക്‌സിന്റെ പുതിയ ലോഗോ പുറത്തിറക്കി. ജിദ്ദയിലെ ചടങ്ങിലാണ് ലോഗോ പുറത്തിറക്കിയത്. ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബായി മാറാനുള്ള സൗദിയുടെ ശ്രമത്തിനൊപ്പം വളരുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മേധാവികൾ പറഞ്ഞു.
സൗദിയിലെ ജിദ്ദ ആസ്ഥാനമായ ഗ്ലോബ് ലോജിസ്റ്റിക്‌സ് സൗദിയിലെ മുൻനിര കമ്പനികളുടെ കൂട്ടാളിയാണ്. നിർമാണം, ഇവന്റുകൾ, വിവിധ പദ്ധതികൾ, വൻകിട പ്രൊജക്ടുകൾ, വാഹനങ്ങൾ എത്തിച്ചു നൽകൽ തുടങ്ങി ലോജിസ്റ്റിക്‌സ് മേഖലയിലെ എല്ലാ വിധ സേവനങ്ങളും നൽകുന്നതാണ് ചെറുപ്പക്കാരാൽ നിയന്ത്രിക്കപ്പെടുന്ന ഗ്ലോബ് ലോജിസ്റ്റിക്‌സ്. കമ്പനി മേധാവികളായ സീഫ് ബാബു നടക്കാവിൽ, സാഫിക് അലി, മുഹമ്മദ് ഫാസിൽ എന്നിവർ ചേർന്ന് പുതിയ ലോഗോ പുറത്തിറക്കി.
2013ൽ ആരംഭിച്ച് പത്ത് വർഷം പിന്നിട്ട ഗ്ലോബ് ലോജിസ്റ്റിക്‌സിന്റെ പുതിയ ലോഗോയാണ് കമ്പനി പുറത്തിറക്കിയത്. സൗദിയിൽ ജനിച്ചു വളർന്ന മൂന്ന് മലയാളി യുവാക്കൾ നടത്തുന്ന ഗ്ലോബ് ലോജിസ്റ്റിക്‌സ് സൗദിയുടെ വൻകിട പദ്ധതികളുമായും കരാറുണ്ട്.
എത്ര വലിയ ചരക്കു നീക്കങ്ങൾക്കും ഉത്പന്ന ഇറക്കുമതി കയറ്റുമതിക്കും ഗ്ലോബിന് സാധിക്കും. സൗദി പൗരന്മാരാണ് കസ്റ്റംസ് ക്ലിയറൻസ് പ്രവർത്തനങ്ങൾക്കായി ഗ്രൂപ്പിനോടൊപ്പമുള്ളത്.
Adjust Story Font
16