ബാഗേജ് വലിപ്പ പരിധി കർശനമാക്കി ഗൾഫ് എയർ
ബാഗേജ് വലിപ്പ പരിധി കർശനമാക്കി ഗൾഫ് എയർ. സൗദിയിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്ന ഗൾഫ് എയർ യാത്രക്കാർക്കാണ് കമ്പനി നിർദ്ദേശം നൽകിയത്.
കാർഡ്ബോഡ് പെട്ടികളുടെ വലിപ്പത്തിൽ കമ്പനി നിശ്ചയിച്ച പരിധി കൃത്യമായി പാലിക്കാൻ യാത്രക്കാരോട് ആവശ്യപ്പെട്ടു. 76 സെന്റീമീറ്റർ നീളവും, 51 സെന്റീമീറ്റർ വീതിയും, 31 സെന്റീമീറ്റർ ഉയരവുമുള്ള ബോക്സുകൾക്ക് മാത്രമാണ് ഗൾഫ് എയർ അനുമതിയുള്ളത്.
ഈ നിബന്ധന നേരത്തെ ദമ്മാം വിമാനത്താവളത്തിൽ മാത്രമായിരുന്നു നടപ്പിലാക്കിയിരുന്നത്. എന്നാൽ സൗദിയിലെ മുഴുവൻ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കും നിയമം ബാധകമാക്കിയിരിക്കുകയാണിപ്പോൾ. വിവരമറിയാതെ എത്തുന്ന യാത്രക്കാർ വലിയ തുക മുടക്കി വിമാനത്താവളത്തിൽ വെച്ച് മാറ്റി പാക്ക് ചെയ്യേണ്ട അവസ്ഥയിലാണിപ്പോൾ. ഒരു പെട്ടിക്ക് 65 റിയാൽ വരെയാണ് ഇതിനായി വിമാനത്താവളങ്ങളിൽ ഈടാക്കുന്നത്.
Next Story
Adjust Story Font
16