ഗൾഫ് സയൻസ് ഒളിമ്പ്യാഡ് : കുവൈത്ത് വിദ്യാർത്ഥികൾ രണ്ട് വെള്ളിയും ആറ് വെങ്കലവും നേടി
സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഗൾഫ് അറബ് വിദ്യാഭ്യാസ ബ്യൂറോയാണ് ഒളിമ്പ്യാഡ് സംഘടിപ്പിച്ചത്
കുവൈത്ത് സിറ്റി: മദീനയിൽ നടന്ന പത്താമത് ഗൾഫ് സയൻസ് ഒളിമ്പ്യാഡിൽ കുവൈത്ത് വിദ്യാർത്ഥികൾ രണ്ട് വെള്ളിയും ആറ് വെങ്കലവും നേടി. രസതന്ത്രത്തിൽ അലി ബെഹ്ബെഹാനിയും, ഫജർ അൽ സാഹലി ഗണിതശാസ്ത്രത്തിലുമാണ് വെള്ളി മെഡൽ നേടിയത്.
ഫിസിക്‌സിൽ നജാത്ത് അൽ റിഫായി, ജാസിം മുഹമ്മദ്, അലി അൽ ബസ്രിയും, ഗണിതത്തിൽ ഹുസൈൻ അൽ വാസാൻ, മർവ അൽ അസ്മി, സാറ അൽ ഹുമൈദി എന്നിവരും വെങ്കലം നേടി. 14 വിദ്യാർത്ഥികളും സാങ്കേതിക സൂപ്പർവൈസർമാരും അടങ്ങുന്ന സംഘമാണ് ഒളിമ്പ്യാഡിൽ പങ്കെടുത്തത്. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഗൾഫ് അറബ് വിദ്യാഭ്യാസ ബ്യൂറോയാണ് പരിപാടി സംഘടിപ്പിച്ചത്.
Next Story
Adjust Story Font
16