Quantcast

കല്ലേറ് കർമം പൂർത്തിയാക്കി ഇന്ത്യൻ ഹാജിമാർ തമ്പുകളിൽ തിരിച്ചെത്തി

ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും വിവിധ സന്നദ്ധ സംഘടന വളണ്ടിയർമാരും ഹാജിമാരെ തമ്പുകളിൽ എത്തിക്കുന്നതിന് വഴിനീളെ നിലയുറപ്പിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-06-28 19:10:43.0

Published:

28 Jun 2023 7:03 PM GMT

Hajj 2023 | Eid day
X

കർമങ്ങൾ പൂർത്തിയാക്കി ഇന്ത്യൻ ഹാജിമാർ തമ്പുകളിൽ തിരിച്ചെത്തി. മലയാളി ഹാജിമാരും കനത്ത ചൂടിനിടെ ഭൂരിഭാഗം കർമങ്ങളും പൂർത്തിയാക്കി.

എൺപത്തി അയ്യായിരത്തോളം ഇന്ത്യൻ ഹാജിമാർ മെട്രോ വഴിയാണ് മുസ്ദലിഫയിൽ നിന്നും ജംറയിലേക്ക് എത്തിയത്. ഇവിടെ നിന്നും കല്ലേറ് കർമം പൂർത്തിയാക്കി. സ്വകാര്യ ഗ്രൂപ്പ് ഹാജിമാർ ബസ് മാർഗമായിരുന്നു. ഇവരിൽ ചിലർ തമ്പുകളിലെത്തി വിശ്രമിച്ചാണ് കല്ലേറിനായി പോയത്.

അറഫയിലെ ശക്തമായ ചൂടി ഹാജിമാരിൽ പലർക്കും അവശതകൾ നേരിട്ടു. ഇവർ കല്ലേറ് കർമം വരും മണിക്കൂറിൽ പൂർത്തിയാക്കും. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക്‌ കീഴിലുള്ള ഹാജിമാർക്ക് ബലി കൂപ്പൺ നേരത്തെ ഇന്ത്യൻ ഹജ്ജ് മിഷൻ വിതരണം ചെയ്തിരുന്നു.

ഹജ്ജ് കമ്മിറ്റിയിൽ ഉള്ള ഹജ്ജിമാർ സ്വന്തം നിലക്കാണ് ത്വവാഫ് നിർവഹിക്കാനായി ഹറമിലെത്തിയത്. പലർക്കും ചൂട് കാരണം പ്രയാസമുണ്ടായി.ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും വിവിധ സന്നദ്ധ സംഘടന വളണ്ടിയർമാരും ഹാജിമാരെ തമ്പുകളിൽ എത്തിക്കുന്നതിന് വഴിനീളെ നിലയുറപ്പിച്ചിരുന്നു.

TAGS :

Next Story