Quantcast

ആദ്യ ഉംറ ഫോറം മദീനയിൽ; ഏപ്രിൽ 22നു തുടക്കം

ഉംറ മേഖലയിലെ വെല്ലുവിളികളെ കുറിച്ചും ഇരു ഹറമുകളിലുമെത്തുന്ന വിശ്വാസികളുടെ അനുഭവങ്ങൾ എങ്ങനെ മെച്ചപ്പെടുത്താമെന്നെന്നതിനെ കുറിച്ചും ഫോറം ചർച്ച ചെയ്യും

MediaOne Logo

Web Desk

  • Published:

    8 Feb 2024 6:13 PM GMT

ആദ്യ ഉംറ ഫോറം മദീനയിൽ; ഏപ്രിൽ 22നു തുടക്കം
X

റിയാദ്: സൗദിയിൽ ആദ്യ ഉംറ ഫോറം മദീനയിൽ നടത്താൻ ഹജ്ജ്-ഉംറ മന്ത്രാലയത്തിൻ്റെ തീരുമാനം. ഏപ്രിൽ 22 മുതൽ 24 വരെയുള്ള ദിവസങ്ങളിലാണ് ഫോറം നടക്കുക. തീർഥാടകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ഫോറം ചർച്ച ചെയ്യും.

സ്വദേശികളുടേയും വിദേശികളുടേയും പങ്കാളിത്തത്തോടെ ഏപ്രിൽ 22 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ മദീനയിലാണ് ഉംറ ഫോറത്തിൻ്റെ ആദ്യ എഡിഷൻ. സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ഗസ്റ്റ്സ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാമുമായി ചേർന്നാണ് ഫോറം സംഘടിപ്പിക്കുന്നത്. തീർഥാടകർക്ക് നൽകുന്ന ഏറ്റവും പുതിയ സേവനങ്ങളെയും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നൂതന പരിഷ്കാരങ്ങളെയും കുറിച്ചുള്ള ഡയലോഗ് സെഷനുകൾ, ശിൽപശാലകൾ, റോഡ്‌ഷോ എന്നിവ ചടങ്ങിൽ നടക്കും.

ഉംറ മേഖലയിലെ വെല്ലുവിളികളെ കുറിച്ചും ഇരു ഹറമുകളിലുമെത്തുന്ന വിശ്വാസികളുടെ അനുഭവങ്ങൾ എങ്ങനെ മെച്ചപ്പെടുത്താമെന്നെന്നതിനെ കുറിച്ചും ചർച്ച ചെയ്യും. ഉംറ മേഖലയിൽ പ്രവർത്തിക്കുന്ന പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങൾക്കുള്ള ബിസിനസ് പ്ലാറ്റ്‌ഫോമായാണ് ഫോറം പ്രവർത്തിക്കുക. അതിനാൽ സർക്കാർ ഏജൻസികൾ, ഉംറ കമ്പനികൾ, ഹോട്ടലുകൾ, ഗതാഗതം, ലോജിസ്റ്റിക്‌സ്, ആരോഗ്യ സേവന ദാതാക്കൾ, ബാങ്കുകൾ, ഇൻഷുറൻസ്, വിതരണക്കാർ എന്നിവയുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതും ഫോറം ചർച്ച ചെയ്യും.

Summary: Hajj Ministry to host first Umrah and Ziyarah Forum in Madinah

TAGS :

Next Story