Quantcast

സൗദിയിലുള്ളവർക്ക് ഹജ്ജ് പെർമിറ്റ് നാളെ മുതൽ; രണ്ട് ലക്ഷം പേർക്കാണ് അനുമതി

ആകെ 20 ലക്ഷം പേർ ഇത്തവണ ഹജ്ജിനെത്തും

MediaOne Logo

Web Desk

  • Updated:

    4 May 2023 6:38 PM

Published:

4 May 2023 5:13 PM

Hajj permits will be issued to those in Saudi Arabia from tomorrow
X

റിയാദ്: സൗദി അറേബ്യയ്ക്കകത്ത് നിന്ന് ഹജ്ജിന് അപേക്ഷിച്ചവർക്കുള്ള അനുമതി പത്രങ്ങൾ നാളെ മുതൽ വിതരണം ചെയ്യും. രണ്ട് ലക്ഷം പേർക്കാണ് ഹജ്ജിന് സൗദിക്കകത്തു നിന്ന് അനുമതി ലഭിക്കുക. ഈ വർഷത്തെ ഹജ്ജിനുള്ള ആഭ്യന്തര പെർമിറ്റ് അഥവാ തസ്രീഹുകളാണ് ഓൺലൈനിൽ ലഭ്യമാകുന്നത്. നാളെ മുതൽ പെർമിറ്റുകൾ നൽകിത്തുടങ്ങും. മുൻകൂട്ടി ബുക്ക് ചെയ്തു പണമടച്ചവർക്കെല്ലാം നാളെ മുതൽ പെർമിറ്റുകൾ പ്രിന്റു ചെയ്യാനാകും. വ്യത്യസ്ത പാക്കേജുകളിലെ സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് ദുൽഹജ് ഏഴുവരെ സീറ്റ് ബുക്ക് ചെയ്യാൻ അനുമതിയുണ്ട്.

ഹജ്ജ് പെർമിറ്റ് ക്യാൻസലാകാതിരിക്കണമെങ്കിൽ ഹജ്ജ് തീരുന്നതുവരെ ഇഖാമയിൽ കാലാവധിയുണ്ടായിരിക്കണമെന്നത് പ്രവാസികൾക്കുള്ള നിബന്ധനയാണ്. ഹജ്ജിനു പത്തുദിവസം മുമ്പായി കോവിഡ് വാക്സിനുകളും പ്രതിരോധ കുത്തിവെപ്പുകളും പൂർത്തീകരിച്ചിരിക്കണമെന്നും നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു. കോവിഡ്19, മെനിഞ്ചൈറ്റിസ്, സീസണൽ ഇൻഫ്ളുവൻസ എന്നിവക്കുള്ള കുത്തിവെപ്പുകളാണ് പൂർത്തിയാക്കേണ്ടത്. 20 ലക്ഷം തീർഥാകരാണ് ഇത്തവണ ഹജ്ജിന് എത്തുന്നത്. അതിൽ 18 ലക്ഷം പേർ വിദേശ രാജ്യങ്ങളിൽ നിന്നും രണ്ട് ലക്ഷം പേർ സൗദിയിൽ നിന്നും ആയിരിക്കും.



Hajj permits will be issued to those in Saudi Arabia from tomorrow

TAGS :

Next Story