Quantcast

വിദേശത്ത് നിന്ന് എട്ടരലക്ഷം പേര്‍ക്ക് ഹജ്ജിന് അവസരം; കണക്കുകള്‍ പുറത്തുവിട്ട് ഹജ്ജ് മന്ത്രാലയം

ആകെ പത്ത് ലക്ഷം പേര്‍ക്കാണ് ഇത്തവണ ഹജ്ജിന് അവസരം നല്‍കുകയെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    12 April 2022 3:56 PM GMT

വിദേശത്ത് നിന്ന് എട്ടരലക്ഷം പേര്‍ക്ക് ഹജ്ജിന് അവസരം; കണക്കുകള്‍ പുറത്തുവിട്ട് ഹജ്ജ് മന്ത്രാലയം
X

ഈ വര്‍ഷത്തെ ഹജ്ജിന് അവസരം നല്‍കുന്ന ആഭ്യന്തര വിദേശ തീര്‍ഥാടകരുടെ കണക്കുകള്‍ ഹജ്ജ് മന്ത്രാലയം പുറത്ത് വിട്ടു. വിദേശത്ത് നിന്നുള്ള എട്ടര ലക്ഷം തീര്‍ഥാടകര്‍ക്കും രാജ്യത്തിനകത്ത് നിന്ന് സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ഒന്നരലക്ഷം പേര്‍ക്കുമാണ് അവസരം നല്‍കുക. മുഴുവന്‍ ലോക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അവസരം നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ആഭ്യന്തര വിദേശ തീര്‍ഥാടകരുടെ അനുപാതം നിശ്ചയിച്ചാണ് ഹജ്ജിന് അവസരം നല്‍കുക. 85 ശതമാനം പേര്‍ക്ക് വിദേശത്ത് നിന്നും 15 ശതമാനം പേര്‍ക്ക് രാജ്യത്തിനകത്തു നിന്നും അവസരമുണ്ടാകും. ആകെ പത്ത് ലക്ഷം പേര്‍ക്കാണ് ഇത്തവണ ഹജ്ജിന് അവസരം നല്‍കുകയെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം എട്ടര ലക്ഷം പേരെ വിദേശത്തു നിന്നും ഒന്നര ലക്ഷം രാജ്യത്തിനകത്ത് നിന്നുള്ള സ്വദേശി വിദേശകള്‍ക്കും അവസരം നല്‍കും.

മുഴുവന്‍ ലോക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അവസരം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണ് അനുപാതം ഏര്‍പ്പെടുത്തിയതെന്നും മന്ത്രാലയം വിശദീകരിച്ചു. അറപത്തിയഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള സൗദി ആരോഗ്യ മന്ത്രാലം നിര്‍ദ്ദേശിച്ച കോവിഡ് വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് ഹജ്ജിന് അവസരം നല്‍കുക.

TAGS :

Next Story