ഹജ്ജ് അവലോകന യോഗം ചേർന്നു: അടുത്ത വർഷത്തെ പദ്ധതികൾക്ക് അംഗീകാരം നൽകും
ഹജ്ജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തും വിധം അടുത്ത ഹജ്ജിന് കൂടുതൽ മാറ്റങ്ങൾ വരുത്തും
സൗദിയിൽ അടുത്ത വർഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഹജ്ജ് പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാൻ ഇസ്ലാമിക് അഫയേഴ്സ് കോൾ ആൻഡ് ഗൈഡൻസ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
അടുത്ത വർഷം നടപ്പിലാക്കാനുദ്ധേശിക്കുന്ന തന്ത്രപരമായ പദ്ധതികൾക്ക് അംഗീകാരം നൽകാൻ മന്ത്രി നിർദേശം നൽകി. കഴിഞ്ഞ സീസണിലെ ഹജ്ജ്, ഉംറ, സന്ദർശന പദ്ധതികളിൽ മന്ത്രാലയം നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നാധികാര സമിതിയുടെ യോഗത്തിലാണ്, അടുത്ത വർഷത്തേക്കുള്ള ഹജ്ജ് പദ്ധതികൾക്ക് അംഗീകാരം നൽകാനുള്ള മന്ത്രിയുടെ നിർദേശം.
ഇസ്ലാമിക് അഫയേഴ്സ്, കോൾ ആൻഡ് ഗൈഡൻസ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അൽ ഷെയ്ഖിൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഇക്കഴിഞ്ഞ ഹജ്ജിലെ നേട്ടങ്ങൾ അവലോകനം ചെയ്യുന്നതിനായി കമ്മിറ്റികളുടെ പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകളും യോഗം ചർച്ച ചെയ്തു. ഹജ്ജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തും വിധം അടുത്ത ഹജ്ജിന് കൂടുതൽ മാറ്റങ്ങൾ വരുത്തും. ഇനിനായി മുൻകാല സേവനങ്ങളെ പഠനവിധേയമാക്കും. അടുത്ത ഹജ്ജിനുള്ള എല്ലാ പദ്ധതികളും നടപ്പിലാക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് മന്ത്രി ഊന്നിപ്പറഞ്ഞു.
പദ്ധതി നടത്തിപ്പിൽ നേരിടുന്ന പ്രധാന വെല്ലുവിളികളെ കുറിച്ച് പഠിക്കാൻ ആനുകാലിക മീറ്റിംഗുകൾ നടത്തണം. മന്ത്രാലയത്തിൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കും വിധം ഹജ്ജ് കമ്മിറ്റികളുടെ തന്ത്രപരമായ പദ്ധതികൾക്ക് അംഗീകാരം നൽകണമെന്നും മന്ത്രി നിർദേശിച്ചു. അടുത്ത ഹജ്ജ് വേളയിൽ നടപ്പിലാക്കാനുള്ള മന്ത്രാലയത്തിന്റെ ഓപ്പറേഷൻ പ്ലാനും യോഗത്തിൽ ചർച്ച ചെയ്തു.
Adjust Story Font
16