ഹജ്ജ്: ആദ്യ മലയാളി തീർഥാടക സംഘം ഇന്ന് നാട്ടിലേക്ക് മടങ്ങി
ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മലയാളി ഹാജിമാരുടെ മദീന സന്ദർശനത്തിന് നാളെ തുടക്കമാകും
മക്ക: ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മലയാളി ഹാജിമാരുടെ മദീന സന്ദർശനത്തിന് നാളെ തുടക്കമാകും. ബസ് മാർഗമായിരിക്കും മദീനയിലേക്കുള്ള യാത്ര. ഇവർ എട്ടു ദിവസം മദീനയിൽ തങ്ങും തുടർന്ന ഇവിടെ നിന്നും നാട്ടിലേക്ക് മടങ്ങും. എട്ടു ദിനം പൂർത്തിയാക്കുന്ന ക്രമത്തിലാണ് ഹാജിമാർ നാട്ടിലേക്ക് മടങ്ങുക. നിലവിൽ മക്കയിലെ അസീസിയയിൽ കഴിയുന്ന ഹാജിമാർ മടക്ക യാത്രക്കുള്ള ഒരുക്കത്തിലാണ്. കഅ്ബക്ക് അരികിലെത്തി ത്വവാഫ് കർമം പൂർത്തിയാക്കിയാക്കിയാണ് ഹാജിമാർ മദീനയിലേക്ക് പോവുക. ഈ മാസം മുപ്പതോടെ ആദ്യ സംഘം കേരളത്തിൽ മടങ്ങിയെത്തും.
ഹജ്ജിനായി പ്രൈവറ്റ് ഗ്രൂപ്പിലുള്ള ഹാജിമാരാണ് ആദ്യം മക്കയിലെത്തിയത്. ഇവരുടെ മദീന സന്ദർശനം ഭൂരിഭാഗവും ഹജ്ജിനു മുന്നേ പൂർത്തീകരിച്ചിരുന്നു. ഇവരുടെ മടക്കയാത്ര ഇന്നാരംഭിച്ചിട്ടുണ്ട്. മക്കയിൽ കാണാതായ മലയാളി ഹാജിമാരിൽ ചിലരെ ആശുപത്രിയിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ട് പേരുടെ മരണവും സ്ഥിരീകരിച്ചു. റെക്കോഡ് ചൂടാണ് ഇത്തവണ മക്കയിൽ അനുഭവപ്പെട്ടത്. ഇതേ തുടർന്ന് പലഹാജിമാർക്കും ശാരീരിക പ്രയാസമുണ്ടായിരുന്നു.
മലയാളി ഹാജിമാരിൽ ഇതിനകം ഇരുപതിലേറെ പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ പലരുടേയും ഖബറടക്കം പൂർത്തിയായി. മരണ സംഖ്യ കൂടുതലുള്ളതിനാൽ ബന്ധുക്കളെ കാത്തിരിക്കാതെയാണ് ഖബറടക്കം പൂർത്തിയാക്കിയത്. ഖബറടക്കിയവരുടെ വിവരങ്ങളും ഖബറിന്റെ നമ്പറും ബന്ധുക്കൾക്ക് കൈമാറും. ആശുപത്രിയിലുള്ള ചില ഹാജിമാർ വരും ദിനങ്ങളിൽ ഡിസ്ചാർജാകും.
Adjust Story Font
16