സൗദിയിലെ അസീറിൽ സാസ്‌കോ പെട്രോൾ പമ്പ് ജീവനക്കാരനായിരുന്ന ഹാലിഖുൽ ജമാനെ നാട്ടിലെത്തിച്ചു
നാഗായ് ജില്ലയിലെ തിട്ടച്ചേരി സ്വദേശിയാണ് ഇദ്ദേഹം

റിയാദ്: സൗദിയിലെ അസീറിൽ സാസ്‌കോ പെട്രോൾ പമ്പ് ജീവനക്കാരനായിരുന്ന ഹാലിഖുൽ ജമാനെ നാട്ടിലെത്തിച്ചു. നാഗായ് ജില്ലയിലെ തിട്ടച്ചേരി സ്വദേശിയാണ് ഇദ്ദേഹം. അബഹയിൽ ജോലി ചെയ്തിരുന്ന ജമാൻ കഴിഞ്ഞ നാലു മാസമായി പക്ഷാഘാതം അനുഭവപ്പെട്ട് അബഹ പ്രൈവറ്റ് ഹോസ്പിറ്റലിൽ ചികിത്സ തേടുകയായിരുന്നു. അമ്പത്തി ആറ് വയസുള്ള ഇദ്ദേഹം നേരത്തെ നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചിരുന്നുവെങ്കിലും സാമ്പത്തിക കാരണങ്ങളാൽ മുടങ്ങിയിരുന്നു. സാമൂഹ്യ പ്രവർത്തകരുടെയും, ഇന്ത്യൻ കോൺസുലേറ്റിന്റെയും സംയുക്ത സഹകരണത്തോടെയാണ് ഇദ്ദേഹത്തെ ബാംഗ്ലൂരിലേക്ക് എത്തിച്ചത്.
Next Story
Adjust Story Font
16

