സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രസംഗം; അറബ് യുവതിക്ക് അഞ്ചുവർഷം തടവും അഞ്ചുലക്ഷം ദിർഹം പിഴയും
അബൂദബി ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇവരെ നാടുകടത്തും.
പ്രതീകാത്മക ചിത്രം
വിദ്വേഷ പ്രസംഗം സാമൂഹികമാധ്യമം മുഖേന പങ്കുവച്ച അറബ് യുവതിക്ക് അഞ്ചുവർഷം തടവും അഞ്ചുലക്ഷം ദിർഹം പിഴയും. അബൂദബി ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇവരെ നാടുകടത്തും.
ഗാർഹിക ജീവനക്കാരെ അപ്പാടെ അവഹേളിക്കുന്നതായിരുന്നു അറബ് യുവതി പങ്കുവെച്ച വീഡിയോ. സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു ഈ വീഡിയോ. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ യുവതി കുറ്റംചെയ്തുവെന്ന് തെളിഞ്ഞു തുടർന്ന് ഇവർ അറസ്റ്റിലായി. ഏതെങ്കിലും വിധത്തിലുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പയോഗിക്കുന്നതിന്യുവതിക്ക്കോടതി ആജീവാനന്ത വിലക്കും ഏർപ്പെടുത്തി.
ഏതുമാധ്യമങ്ങൾ മുഖനയുള്ള വിദ്വേഷ പ്രചാരണവും യുഎ.ഇ നിയമപ്രകാരം കുറ്റകരമാണ്. അഞ്ചുവർഷം തടവോ അഞ്ചുലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ ഫൈനോ ഇവ രണ്ടും ഒരുമിച്ചോ ഉള്ള ശിക്ഷയാണ് യുഎഇ നിയമം വ്യവസ്ഥ ചെയ്യുന്നത് വാട്സ്ആപ്പ് ആപ്ലിക്കേഷനിലൂടെയും മറ്റും ആളുകളെ അവഹേളിക്കുന്നതും യു.എ.ഇയിൽ നിയമവിരുദ്ധമാണ്. 2015ലാണ് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി യുഎഇ വിവേചന, വെറുപ്പ് തടയൽ നിയമം കൊണ്ടുവന്നത്. മത, ജാതി, വംശ, നിറ അടിസ്ഥാനത്തിനുള്ള വിവേചനങ്ങൾ ഇല്ലാതാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം.
Adjust Story Font
16