സൗദിയുടെ വിവിധ പ്രവിശ്യകളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും
കിഴക്കൻ പ്രവിശ്യയിൽ പലയിടത്തും ആലിപ്പഴ വീഴചയും അനുഭവപ്പെട്ടു
ദമ്മാം: സൗദിയിൽ ശൈത്യത്തിന്റെ വരവറിയിച്ച് പരക്കെ മഴ പെയ്തു. റിയാദ്, കിഴക്കൻ പ്രവിശ്യ, മക്ക പ്രവിശ്യകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടു. പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ ഗതാഗത തടസ്സവും നേരിട്ടു.
സൗദിയിൽ ശക്തമായ മഴയ്ക്കുള്ള ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ പിന്നാലെ ഇന്ന് മഴയെത്തി. വിവിധ പ്രവിശ്യകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും ഐസ് വീഴചയും അനുഭവപ്പെട്ടു. പലയിടങ്ങളിലും കാറ്റിൽ നാശനഷ്ടങ്ങളും അനുഭവപ്പെട്ടു. റിയാദ്, കിഴക്കൻ പ്രവിശ്യ, മക്ക, ജിസാൻ, അസീർ, അൽബാഹ, മദീന, ഹാഇൽ, ഖസീം, തബൂക്ക, അൽജൗഫ് വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് മഴയനുഭവപ്പെട്ടത്.
രാജ്യം ശെത്യത്തിലേക്ക് പ്രവേശിക്കുന്നതിന്റെ മുന്നോടിയയാണ് മഴയെത്തിയത്. കിഴക്കൻ പ്രവിശ്യയിൽ അനുഭവപ്പെട്ട ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പലയിടങ്ങളിലും ഗതാഗത തടസ്സത്തിനും ഇത് ഇടയാക്കി. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതായ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Adjust Story Font
16