ആലിപ്പഴം പെറുക്കി റിയാദുകാർ: കനത്ത മഴയിൽ സൗദി തലസ്ഥാനം
കിഴക്കൻ പ്രവിശ്യയിലും മഴയെത്തുമെന്ന് മുന്നറിയിപ്പുണ്ട്.
വേനലിന് മുന്നോടിയായി കനത്ത മഴയിൽ കുതിർന്ന് സൗദി അറേബ്യ. റിയാദിൽ ആലിപ്പഴ വർഷത്തോടൊപ്പം മഴ ഏറെ നേരം നീണ്ടു നിന്നു. കിഴക്കൻ പ്രവിശ്യയിലും മഴയെത്തുമെന്ന് മുന്നറിയിപ്പുണ്ട്.
ഇന്ന് വൈകുന്നേരത്തോടെയാണ് മഴ റിയാദിൽ ആർത്തലച്ച് പെയ്തത്. ആലിപ്പഴ വർഷം ഏറെ നേരം നീണ്ടു. പിന്നെ നഗരത്തിന്റെ പലഭാഗത്തും വെള്ളമുയർന്നു. റിയാദ് അസീസിയ ഭാഗത്ത് ഇതായിരുന്നു സ്ഥിതി.
നാളെ പുലരും വരെ ഇനി പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നേരിയ മഴ തുടരും. കിഴക്കൻ പ്രവിശ്യയിലും മഴ മുന്നറിയിപ്പുണ്ട്. അസീർ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മെച്ചപ്പെട്ട മഴ ലഭിച്ചത് കാർഷിക മേഖലക്ക് ഗുണമാകും. കനത്ത ചൂടിലേക്ക് പ്രവേശിക്കും മുമ്പുള്ളതാണ് മഴ. പൊടുന്നനെയുള്ള കാലാവസ്ഥാ മാറ്റം ആരോഗ്യ പ്രയാസങ്ങളും സൃഷ്ടിച്ചേക്കും.
Next Story
Adjust Story Font
16