Quantcast

കനത്ത മഴ: സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി മക്ക ഹറം കാര്യാലയം

ജീസാൻ, അസീർ, അൽബഹ, റിയാദ്, ഈസ്റ്റേൺ പ്രവിശ്യകൾ എന്നിവിടങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    25 Nov 2024 4:20 PM GMT

കനത്ത മഴ: സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി മക്ക ഹറം കാര്യാലയം
X

ജിദ്ദ: സൗദിയിൽ കനത്ത മഴയെ തുടർന്ന് മക്ക ഹറം കാര്യാലയം സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി. മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനിടെ വിവിധ സുരക്ഷാ നടപടികളും ശക്തമാക്കിയിട്ടുണ്ട്. മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ, മിന്നൽ എന്നിവയുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് നിർദ്ദേശമുണ്ട്.

കനത്ത മഴയിൽ അഭയം തേടേണ്ടത് സുരക്ഷിത സ്ഥലങ്ങളിലാണ്. കുടകൾ കയ്യിൽ കരുതുണം. കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടർച്ചയായി അറിയാൻ ശ്രമിക്കണം, അടിയന്തിര സഹായങ്ങൾക്കായി 1966 എന്ന നമ്പറിൽ ബന്ധപ്പെടുക എന്നിവയാണ് നിർദ്ദേശങ്ങൾ. മഴ വെള്ളം കെട്ടി നിൽക്കുന്നത് തടയാൻ 600 തൊഴിലാളികളെയും 52 പ്രത്യേക വാഹനങ്ങളെയും തയ്യാറാക്കിയിട്ടുണ്ട്. 32 വലിയ ടാങ്കറുകളും ഇതിനായി ഉപയോഗിക്കും. ജീസാൻ, അസീർ, അൽബഹ, റിയാദ്, ഈസ്റ്റേൺ പ്രവിശ്യകൾ എന്നിവിടങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്.

TAGS :

Next Story