അതിതീവ്ര മഴയെ തുടർന്ന് റിയാദിൽ കനത്ത നാശനഷ്ടങ്ങൾ
റിയാദിലെ ദുർമയിൽ പെട്രോൾ പമ്പിന്റെ മേൽക്കൂരയടക്കം നിലംപൊത്തി
റിയാദ്: റിയാദിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പെയ്ത മഴയിൽ കനത്ത നാശനഷ്ടം. നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. അപ്രതീക്ഷിത മഴ റിയാദിലും ദമ്മാമിലും പ്രതീക്ഷിക്കുന്നതായി സൗദി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകി.
കനത്ത കാറ്റിനൊപ്പമാണ് ഇന്നലെ വൈകുന്നേരം റിയാദിൽ മഴയെത്തിയത്. റിയാദിലെ ദുർമയിൽ പെട്രോൾ പമ്പിന്റെ മേൽക്കൂരയടക്കം നിലംപൊത്തി. ഓരോ ഭാഗത്തും വ്യത്യസ്ത അളവിലാണ് മഴയെത്തിയത്. താഴ്ന്ന പ്രദേശങ്ങൾ പലതും കുത്തിയൊലിച്ചെത്തിയ മഴവെള്ളത്തിൽ താഴ്ന്നു. ഒരു മണിക്കൂറോളം നീണ്ട മഴയിൽ പല താഴ്‌വാരങ്ങളും നിറഞ്ഞു. താപനില 50 ഡിഗ്രിക്കരികെ വരെയെത്തിയ റിയാദിനും കിഴക്കൻ പ്രവിശ്യയിലെ ചില ഭാഗങ്ങൾക്കും മഴ കുളിരായി. വെള്ളിയാഴ്ചയോടെ താപനില വീണ്ടും 48ന് മുകളിലെത്തിയേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Next Story
Adjust Story Font
16