രണ്ട് ദിവസമായി റിയാദിൽ ലഭിച്ചത് കനത്ത മഴ: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കിഴക്കൻ പ്രവിശ്യയിൽ മൂന്ന് ദിവസമായി മഴ

റിയാദ്: സൗദിയിലെ റിയാദിൽ രണ്ട് ദിവസമായി ലഭിച്ചത് കനത്ത മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൗദിയിലെ വിവിധ ഇടങ്ങളലിൽ കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. റിയാദിൽ മഴക്കൊപ്പം കാറ്റും ചിലയിടങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടായിരുന്നു. മഴയിൽ അപകടങ്ങളും അസൗകര്യങ്ങളും കുറയ്ക്കാനുള്ള അടിയന്തര നടപടികളാണ് നിലവിൽ നടന്ന് കൊണ്ടിരിക്കുന്നത്. നഗരത്തിൽ മഴമൂലമുണ്ടായ ബുദ്ധിമുട്ടുകൾ നീക്കാനായി നിയോഗിച്ചത് 6500 ജീവനക്കാരെയാണ്. 1800 വാഹനങ്ങളും മഴ നേരിടാനായി സജ്ജീകരിച്ചിട്ടുണ്ട്.
മഴവെള്ളം ഒഴുകുന്നതിനായുള്ള ഓടകൾ വൃത്തിയാക്കുക. ഇതുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ സജ്ജീകരിക്കുക എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. കെട്ടിക്കിടക്കുന്ന വെള്ളം നീക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനുമായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. പൊതു സൗകര്യങ്ങൾ പഴയപടി ആക്കാനുള്ള ശ്രമങ്ങളും തുടരുന്നു. പ്രധാന റോഡുകളിലുണ്ടായ തടസങ്ങൾ പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് മഴമൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ അറിയിക്കാനുള്ള ടോൾ ഫ്രീ നമ്പറും സംവിധാനിച്ചു. മദീനത്തി ആപ്പ് വഴി പരാതികൾ രെജിസ്റ്റർ ചെയ്യാനുള്ള സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്.
കിഴക്കൻ പ്രവിശ്യയിൽ മൂന്ന് ദിവസമായി മഴ
ദമ്മാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ മൂന്ന് ദിവസമായി മഴ തുടരുന്നു. ദമ്മാം, അൽകോബാർ, ഖത്തീഫ്, ജുബൈൽ, ഹഫർബാത്തിൻ, അൽഹസ ഉൾപ്പെടുന്ന ഭാഗങ്ങളിലെല്ലാം മഴയനുഭവപ്പെടുന്നുണ്ട്. തോരാതെ പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.
ഏറെ നാളത്തെ മഴ മുന്നറിയിപ്പുകൾ ശേഷം വ്യാഴാഴ്ച വൈകിട്ട് മുതൽ ആരംഭിച്ച മഴ തോരാതെ പെയ്യുകയാണ്. ദമ്മാം, അൽകോബാർ, ജുബൈൽ, ഖത്തീഫ്, നാരിയ, ഹഫർബാത്തിൻ, അൽഹസ്സ ഉൾപ്പെടുന്ന പ്രവിശ്യയുടെ എല്ലാ ഭാഗങ്ങളിലും നല്ല മഴയനുഭവപ്പെട്ടു വരുന്നുണ്ട്.
വാരാന്ത്യത്തിൽ എത്തിയ മഴ കോർണീഷുകളെയും പാർക്കുകളെയും ശൂന്യമാക്കി. സിറ്റികളിലും ഷോപ്പിംഗ് മാളുകളിലും തിരക്കുകൾ കുറഞ്ഞു. ഞായറാഴ്ചയും മഴ തുടർന്നതോടെ ഓഫീസുകളിൽ ഹാജർ നിലയിലും കുറവ് വന്നിട്ടുണ്ട്. തോരാതെ പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇന്നും നാളെയും പ്രവിശ്യയിൽ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Adjust Story Font
16