റമദാൻ അവസാന പത്തിൽ; നിറഞ്ഞ് കവിഞ്ഞ് ഹറമുകൾ
കനത്ത ചൂടിനെ വകവെക്കാതെ ഹറം പള്ളിയുടെ മുറ്റങ്ങളും പിന്നിട്ട് സമീപത്തെ റോഡുകളിൽ വരെ നമസ്‌കാരത്തിനെത്തിയവരുടെ നീണ്ട നിരകൾ രൂപപ്പെട്ടു.
വിശുദ്ധ റമദാനിലെ അവസാനത്തെ പത്തിൽ മക്ക മദീന ഹറം പള്ളികൾ നിറഞ്ഞ് കവിഞ്ഞു. ജുമുഅ നമസ്‌കാരത്തിലും രാത്രി നമസ്‌കാരങ്ങളിലും പങ്കെടുക്കാൻ പതിനായിരങ്ങൾ ഹറമുകളിലെത്തി. ഹറം പള്ളികൾക്ക് ഉൾക്കൊള്ളാനാകാതെ നമസ്‌കാരത്തിനെത്തിയവരുടെ നിര റോഡിലും കാണാമായിരുന്നു.
വിശുദ്ധ റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മക്കയിലേയും മദീനയിലേയും ഹറം പള്ളികൾ നിറഞ്ഞുകവിഞ്ഞു. അവാസന പത്തിലെ ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കുന്നതിനായി രാവിലെ മുതൽ തന്നെ വിശ്വാസികൾ ഹറുമകളിലേക്കെത്തിതുടങ്ങിരുന്നു. കനത്ത ചൂടിനെ വകവെക്കാതെ ഹറം പള്ളിയുടെ മുറ്റങ്ങളും പിന്നിട്ട് സമീപത്തെ റോഡുകളിൽ വരെ നമസ്‌കാരത്തിനെത്തിയവരുടെ നീണ്ട നിരകൾ രൂപപ്പെട്ടു. അടുത്ത വെള്ളിയാഴ്ചയായിരിക്കും റമദാനിലെ അവസാനത്തെ ജുമുഅ നമസ്‌കാരം. മക്ക ഹറം പള്ളിയിൽ ഇന്ന് നടന്ന ജുമുഅ നമസ്‌കാരത്തിന് ഷൈഖ് ഡോ. ഫൈസൽ ബിൻ ജമീൽ ഗസ്സാവി നേതൃത്വം നൽകി.
മദീനയിലെ പ്രവാചകന്റെ പള്ളിയിൽ നടന്ന ജുമുഅ നമസ്‌കാരത്തിന് ഷൈഖ് അബ്ദുൽ മുഹ്സിൻ ബിൻ മുഹമ്മദ് ഖാസിമാണ് നേതൃത്വം നൽകിയത്. അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ ഹറം പള്ളികളിൽ ഇന്നലെ മുതൽ ആരംഭിച്ച ഖിയാമുല്ലൈൽ നമസ്‌കാരങ്ങളിലും പതിനായിരങ്ങൾ പങ്കെടുത്തു. അത്ഭുത പൂർവമായ തിരക്കായിരുന്നു രാത്രി നമസ്‌കാരങ്ങളിലും കണ്ടത്. വിശുദ്ധ റമദാനിന്റെ അവസാന ദിനരാത്രങ്ങൾക്ക് പുണ്യമേറെയുണ്ട്. ആയിരം മാസങ്ങളേക്കാൾ പുണ്യമേറിയ ലൈലത്തുൽ ഖദിർ എന്ന് പുണ്യരാത്രിയേയും അവസാനത്തെ പത്തിലാണ വിശ്വാസികൾ പ്രതീക്ഷിക്കുന്നത്്. അതിനാൽ തന്നെ ഇനിയുള്ള ദിവസങ്ങളിൽ ഹറമിലെത്തുന്ന വിശ്വാസികളുടെ എണ്ണം ഇനിയും വർധിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ചിട്ടയായ പ്രവർത്തനങ്ങളാണ് ഹറം പള്ളികളിൽ അധികൃതർ നടപ്പിലാക്കി വരുന്നത്.
Adjust Story Font
16