ഹജ്ജ് സീസണൽ ജോലിക്കായി താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു
സ്വദേശികൾക്കും വിദേശികൾക്കും അജീർ അൽഹജ്ജ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത് സേവനത്തിൽ പങ്കാളികളാകാം
ദമ്മാം: ഹജ്ജ് സീസണിൽ താൽക്കാലിക ജോലിയിലേർപ്പെടുന്നതിന് അവസരമൊരുക്കി സൗദി മാനവവിഭവശേഷി മന്ത്രാലയം. ഹജ്ജ് വേളയിൽ സീസണൽ തൊഴിലവസരങ്ങളിൽ താൽപര്യമുള്ള സ്വദേശികൾക്കും വിദേശികൾക്കും അവസരമൊരുക്കാൻ മന്ത്രാലയത്തിന് കീഴിൽ പ്രത്യേക പോർട്ടൽ പ്രവർത്തനമാരംഭിച്ചു. അജീർ അൽഹജ്ജ് എന്ന പേരിലാണ് പോർട്ടൽ.
പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും യോഗ്യതയും പ്രവർത്തനപരിചയവും മാനദണ്ഡമാക്കി ജോലിക്ക് നിയമിക്കും. പുണ്യസ്ഥലങ്ങളിൽ തീർഥാടനത്തിനെത്തുന്ന വിശ്വാസികൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരവും അനുഭവവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് പദ്ധതി.
ജോലി ലഭിക്കുന്നവർക്ക് ഹജ്ജ പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകൾ അതാത് സ്ഥാപനങ്ങൾ ശരിയാക്കി നൽകും. എന്നാൽ മന്ത്രാലയത്തിന്റെയും നിയമിക്കുന്ന സ്ഥാപനത്തിന്റെയും നിർദ്ദേശങ്ങൾ ലംഘിക്കുന്ന പക്ഷം കടുത്ത പിഴയുൾപ്പെടെ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
.
Adjust Story Font
16