സൗദിക്കെതിരായ ആക്രമണങ്ങളെ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചു.
യമനിലെ ഹൂതികള്‍ സൗദിക്കെതിരെ തുടര്‍ച്ചയായി അക്രമണങ്ങള്‍ നടത്തിവരികയാണ്
യമനിലെ ഹൂതികള്‍ സൗദിക്കെതിരെ തുടര്‍ച്ചയായി നടത്തി വരുന്ന ആക്രമണങ്ങളെ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചു. ഈ മാസം തുടക്കത്തില്‍ ജിസാന്‍ കിംഗ് അബ്ദുള്ള വിമാനാത്താവളത്തിന് നേരെയും അബഹാ വിമാനത്താവളത്തിന് നേരെയും നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെ പ്രത്യേകം പരാമര്‍ശിച്ച് രക്ഷാ കൗണ്‍സിലില്‍ ചര്‍ച്ച നടന്നതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
തുടര്‍ച്ചയായ ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് കൂടി ഭീഷണിയാണെന്നും ഏദന്‍ ഉള്‍ക്കടലിലൂടെയും ചെങ്കടലിലൂടെയും സഞ്ചരിക്കുന്ന കപ്പലുകളുടെ സുരക്ഷയ്ക്കും ഇത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത് എന്നും രക്ഷാ കൌണ്‍സില്‍ അറിയിച്ചു. വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ സമുദ്ര സുരക്ഷയെ സാരമായി ബാധിക്കുമെന്നും കൗണ്‍സില്‍ അംഗങ്ങള്‍ ആശങ്ക ഉയര്‍ത്തി. യമന്‍ വിഷയത്തില്‍ അടിയന്തിര വെടിനിര്‍ത്തലിന് തയ്യാറാകണം. അഭിപ്രായ ഭിന്നതകള്‍ പരസ്പര ചര്‍ച്ചയിലൂടെ പരിഹരിക്കാനും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുവാനും അക്രമം പാടേ നിരസിക്കുവാനും കൗണ്‍സില്‍ ആഹ്വാനം ചെയ്തു. സൗദിയുടെ സമാധാന പ്രഖ്യാപനത്തെ യമന്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്തു.
Adjust Story Font
16