Quantcast

സൗദിയിൽ ഹൈഡ്രജൻ ട്രെയിനുകൾ വരുന്നു; പരീക്ഷണയോട്ടത്തിന് അനുമതി

സൗദിയുടെ കാലാവസ്ഥക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്ത ട്രെയിനുകളാണ് ഉപയോഗിക്കുക

MediaOne Logo

Web Desk

  • Updated:

    2023-11-17 19:31:56.0

Published:

17 Nov 2023 6:44 PM GMT

Hydrogen trains are coming to Saudi
X

ദമ്മാം: സൗദി അറേബ്യയിൽ ഹൈഡ്രജൻ ട്രൈയിനുകളുടെ പരീക്ഷണയോട്ടം നടത്തുന്നതിന് ഗതാഗത അതോറിറ്റി അനുമതി നൽകി. സൗദിയുടെ കാലാവസ്ഥക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്ത ട്രെയിനുകളാണ് ഉപയോഗിക്കുക.

രാജ്യത്ത് ഹൈഡ്രജൻ ട്രെയിനുകളുടെ പരീക്ഷണയോട്ടത്തിന് അനുമതി ലഭ്യാക്കിയതായി സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി ചെയർമാൻ റുമൈഹ് അൽ റുമൈഹാണ് പറഞ്ഞത്. സൗദി അറേബ്യൻ റെയിൽ സി.ഇ.ഒ ബഷർ അൽമാലിക്കിനാണ് അനുമതി പത്രം കൈമാറിയത്. പൂർണ്ണമായും ഹൈഡ്രജനിൽ പ്രവർത്തിക്കുന്നതും കാർബൺ ബഹിർഗമനം തീരെ ഇല്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ ട്രെയിനുകളാണ് ഹൈഡ്രജൻ ട്രെയിനുകൾ. ട്രെയിൻ സർവീസ് സൗദി റെയിൽവേയുടെ സുപ്രധാന മുന്നേറ്റമായിരിക്കുമെന്ന് അതോറിറ്റി ചെയർമാൻ പറഞ്ഞു. സൗദിയുടെ കാലാവസ്ഥക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്ത ട്രെയിനുകളാണ് ഇതിനായി ഉപയോഗിക്കുക. 2030 ഓടെ കാർബൺ ബഹിർഗമനം പകുതിയായി കുറക്കാൻ ലക്ഷ്യമിട്ട് സൗദി വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്.



TAGS :

Next Story