ഐസിഎഫ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മക്ക ഐസിഎഫ് അഞ്ചു പൊതുകിണറുകൾ നിർമിച്ചുനൽകി
മക്ക: ദരിദ്രർ തിങ്ങിത്താമസിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മക്ക ഐസിഎഫ് അഞ്ചു പൊതുകിണറുകൾ നിർമിച്ചുനൽകി. ബിഹാറിലെ ചോർക്കൂർ, ജാർഖണ്ഡിലെ നോബിട്ടോല, ഗന്നി പര, പശ്ചിമ ബംഗാളിലെ ചിക്‌നി, കുരിയാട്ടൂർ എന്നിവിടങ്ങളിലാണ് മർകസ് ത്വയ്ബ ഗാർഡൻ സ്വീറ്റ് വാട്ടർ പ്രോജക്ടുമായി സഹകരിച്ചു കിണറുകൾ നിർമിച്ചുനൽകിയത്. ജാതി മത ഭേദമന്യേ കുടിക്കാനും വീടുകളിൽ ശേഖരിച്ചുവെക്കാനും മസ്ജിദുകളിൽ അംഗശുദ്ധി വരുത്താനും ഓരോ കിണറുകൾക്കരികിലും സൗകര്യം ഏർപ്പെടുത്തിയാണ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.
മക്ക സെൻട്രൽ 'ഇൽത്തിസം 2024 ' എക്‌സിക്യൂട്ടീവ് ക്യാമ്പിൽ കേരള മുസ്‌ലിം ജമാഅത്ത് പ്രതിനിധി മുഹമ്മദ് മാസ്റ്റർ പറവൂരിന്റെ സാന്നിധ്യത്തിൽ ഐസിഎഫ് ക്യാബിനറ്റ് അംഗങ്ങൾ അവ നാടിന് സമർപ്പിച്ചു. ചടങ്ങിൽ സെൻട്രൽ പ്രസിഡന്റ് ഷാഫി ബാഖവി അധ്യക്ഷ്യതവഹിച്ചു. ഐസിഎഫ് മക്ക പ്രൊവിൻസ് ഓർഗാനൈശേഷൻ പ്രസിഡന്റ് അബ്ദു നാസ്വിർ അവരി ഉദ്ഘാടനവും മുഹമ്മദ് മാസ്റ്റർ പറവൂർ മുഖ്യപ്രഭാഷണവും നടത്തി. ത്വൽഹത്ത് മാത്തോട്ടം, ഹമീദ് പൂക്കോടൻ, സൽമാൻ വെങ്ങളം, അബൂബക്കർ കണ്ണൂർ, റഷീദ് വേങ്ങര, നാസർ തച്ചംപൊയിൽ, ഷഹീർ കോട്ടക്കൽ എന്നിവർ സംബന്ധിച്ചു. ശിഹാബ് കുറുകത്താണി സ്വാഗതാവും ജമാൽ കക്കാട് നന്ദിയും പറഞ്ഞു.
Adjust Story Font
16