ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി ജനകിയ സദസ്സ് സംഘടിപ്പിച്ച് ഐ.സി.എഫ്
ഹാഇലിൽ സംഘടിപ്പിച്ച സദസ്സ് അബ്ദുൽ ഹമീദ് സഖാഫി കാടാച്ചിറ ഉൽഘാടനം ചെയ്തു
റിയാദ്: സൗദിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി ജനകിയ സദസ്സ് സംഘടിപ്പിച്ച് ഐ.സി.എഫ്. ഹാഇലിൽ സംഘടിപ്പിച്ച സദസ്സ് അബ്ദുൽ ഹമീദ് സഖാഫി കാടാച്ചിറ ഉൽഘാടനം ചെയ്തു. സൗദിയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധന കർശനമാക്കിയ സാഹചര്യത്തിലാണ് ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ഐ.സി.എഫ് ജനകീയ സദസ്സ് സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങുന്ന പ്രഭാഷണങ്ങളും സദസ്സിന്റെ ഭാഗമായി നടന്നു.
ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി ലഘുലേഖ വിതരണം, റും സന്ദർശനം, ബോധവൽക്കരണ ക്ലാസുകൾ, തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും വക്താക്കൾ അറിയിച്ചു. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ലഹരിയുടെ ചതിയിൽ പെടുന്നത്. താൽകാലിക സുഖവും ലാഭവും മാത്രാമാത്രമാണ് പ്രതീക്ഷയെന്നും സദസ്സ് ഓർമപ്പെടുത്തി. സാധാരണക്കാരായ പ്രവാസികളെ ചതിയിൽപ്പെടുത്തുന്ന ഇത്തരം സംഘങ്ങൾ ധാരാളമായി പ്രവർത്തിക്കുന്നുണ്ടെന്നും, സ്വർണ്ണകളളക്കടത്ത് പോലുള്ള മറ്റു ചതികളെ കുറിച്ചും കരുതിയിരിക്കണമെന്നും സദസ്സ് സൂചിപ്പിച്ചു.
ഇസ്മായിൽ സഅദി പാറപ്പള്ളി, ബഷീർ സഅദി, അഫ്‌സൽ കായംകുളം, മുനീർ സഖാഫി വെണ്ണക്കോട്, ചാൻസ അബ്ദുൽ റഹ്‌മാൻ, നാഫൽ പറക്കുന്ന്, ബാസിത് മുക്കം തുടങ്ങിയവരും ജനകീയ സദസ്സിൽ സംസാരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ലഹരി കടത്ത് തടയുന്നതിനായി നിരവധി പരിശോധനകളാണ് നടക്കുന്നത്. പിടിക്കപ്പെടുന്നവർക്ക് വധ ശിക്ഷയടക്കം കടുത്ത ശിക്ഷ നടപടികളും നടപ്പിലാക്കുന്നുണ്ട്.
Adjust Story Font
16