Quantcast

ഹജ്ജ് സേവനത്തിനായി ഐ.സി.എഫ്-ആര്‍.എസ്.സി അയ്യായിരം വളണ്ടിയര്‍മാരെ സജ്ജമാക്കും

കഴിഞ്ഞ 14 വർഷത്തെ നിസ്വാർഥ സേവന പാരമ്പര്യം മുൻനിർത്തിയാണ് ഈ വർഷം കൂടുതൽ വളണ്ടിയർമാരെ രംഗത്തിറക്കുന്നതെന്ന് സംഘാടകർ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    20 May 2024 7:02 AM GMT

ഹജ്ജ് സേവനത്തിനായി ഐ.സി.എഫ്-ആര്‍.എസ്.സി അയ്യായിരം  വളണ്ടിയര്‍മാരെ സജ്ജമാക്കും
X

ജിദ്ദ: വിശുദ്ധ ഭൂമിയിലെത്തുന്ന അള്ളാഹുവിന്റെ അതിഥികൾക്ക് സേവനം ചെയ്യാൻ 5000 വളണ്ടിയർമാരെ ഐ.സി .എഫും, ആർ.എസ്.സിയും രംഗത്തിറക്കും. കഴിഞ്ഞ 14 വർഷത്തെ നിസ്വാർഥ സേവന പാരമ്പര്യം മുൻനിർത്തിയാണ് ഈ വർഷം കൂടുതൽ വളണ്ടിയർമാരെ രംഗത്തിറക്കുന്നതെന്ന് സംഘാടകർ ജിദ്ദയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

മിനയിലും മുസ്തലിഫയിലും അറഫയിലും ഹാജിമാർ നേരിടുന്ന പ്രയാസങ്ങൾക്ക് വലിയ രീതിയിൽ ആശ്വാസമേകാൻ വളണ്ടിയർമാർക്കാവും. കേരളത്തിൽ നിന്നുള്ള ഹാജിമാർക്ക് പുറമെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും, മറ്റു രാഷ്ട്രങ്ങളിൽ നിന്നുമെത്തുന്ന ഹാജിമാർക്കും സേവനം ലഭ്യമാക്കും, ഇത്തരത്തിലുള്ള ഹാജിമാർക്ക് വേണ്ടി ഭാഷാ പരിജ്ഞാനവും സേവനപരിചയവുമുള്ള വളണ്ടിയെഴ്‌സിന് പ്രത്യേകം പരിശീലനം നൽകിയിട്ടുണ്ട്.

ആദ്യ ഹജ്ജ് സംഘം ഇറങ്ങിയത് മുതൽ ജിദ്ദ, മദീന വിമാനത്താവളങ്ങളിലും മക്ക, മദീന എന്നിവിടങ്ങളിലെ താമസ സ്ഥലങ്ങളിലും ഹാജിമാർക്ക് വേണ്ട സേവനങ്ങൾ നിലവിൽ വളണ്ടിയർമാർ ചെയ്തു വരുന്നുണ്ട്. ദുൽഹിജ്ജ ഒമ്പതു മുതൽ അറഫ, മിന, മുസ്ദലിഫ, അസീസിയ, ബസ് സ്റ്റേഷനുകൾ, മെട്രോ റെയിൽ സ്റ്റേഷനുകൾക്ക് പുറമെ ഹറം, അജിയാദ്, അസീസിയ പരിസരങ്ങളിലും സദാസമയവും വളണ്ടിയർ സേവനം ലഭ്യമാക്കുന്നതിന് വിവിധ ഷിഫ്റ്റുകളിലായി വളണ്ടിയേഴ്‌സിനെ രംഗത്തിറക്കും.

ഐ.സി.എഫ്, ആർ.എസ്.സി വളണ്ടിയർമാരുടെ സേവന മികവിനെ രാജ്യത്തിന്റെ നിയമപാലകരും സൗദി മെഡിക്കൽ ടീമും ഇന്ത്യൻ കോൺസുലേറ്റും പ്രശംസിച്ചുണ്ട്. രാജ്യത്തിന്റെ 31 സെൻട്രലുകളിൽ നിന്നുമുള്ള 5000 വളണ്ടിയർമാരുടെ പ്രവർത്തനങ്ങളെ ഏകോപ്പിക്കുന്നതിനും കൃത്യതയോടെയും വേഗതയോടെയും ഹാജിമാർക്ക് സേവനം ലഭ്യമാക്കുന്നതിനും സയ്യിദ് ഹബീബ് അൽ ബുഖാരിയുടെ രക്ഷാകർതൃത്തിൽ നാഷണൽ ഡ്രൈവ് നിലവിൽ വന്നിട്ടുണ്ട്. സിറാജ് കുറ്റ്യാടി, സാദിഖ് ചാലിയാർ, ബഷീർ ഉള്ളണം, മൻസൂർ ചുണ്ടമ്പറ്റ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും

ഇലക്ട്രോണിക് വീൽ ചെയറുകൾ, മറ്റു സേവന സാമഗ്രികൾ മുഴു സമയ ഹെൽപ്പ്ഡെസ്‌ക്, മെഡിക്കൽ വിങ്, സ്‌കൊളെഴ്‌സ് ഡസ്‌ക് എന്നിവയും സേവനസ്ഥലത്ത് ഹാജിമാർക്ക് വേണ്ടി ലഭ്യമാക്കും. ഹാജിമാരുടെ കുടുംബങ്ങൾക്ക് വളണ്ടിയേഴ്സുമായി ബന്ധപ്പെടാനുള്ള സംവിധാനങ്ങൾ, മക്ക ഹറം പരിസരങ്ങൾ അസീസിയ ഏരിയകൾ ഉൾപ്പടെ, ബിൽഡിംഗ് ലൊക്കേഷൻ മാപ് ഉപയോഗിച്ച് വഴി തെറ്റിയ ഹാജിമാരെ ലക്ഷ്യസ്ഥലത്തെത്തിക്കാനുള്ള സംവിധാനങ്ങൾ എന്നിവയും ഈ വർഷം ഒരുക്കിയിട്ടുണ്ട്.

ഹാജിമാർക്കുള്ള വെൽക്കം കിറ്റ്, കുടകൾ, ചെരിപ്പുകൾ, അത്യാവശ്യസാധനങ്ങൾ എല്ലാം വളണ്ടിയർ കോർ ഹാജിമാർക്ക് നൽകുന്നുണ്ട്. ഇതിനായി നാഷനൽ ഡ്രൈവ് ടീമിന്റെ മേൽനോട്ടത്തിൽ 15 ഉപ സമിതികളും പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വളണ്ടിയെഴ്‌സിന്റെ രജിസ്‌ട്രേഷൻ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ടെന്നും സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

സയ്യിദ് ഹബീബ് അൽ ബുഖാരി (ഐ സി എഫ് നാഷണൽ പ്രസിഡണ്ട്), സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ (ഐ.സി.എഫ് ജിദ്ദ സെൻട്രൽ സെക്രട്ടറി), മുജീബ് എ ആർ നഗർ (ഐ.സി .എഫ് ഇന്റർ നാഷണൽ സെക്രട്ടറി) നൗഫൽ എറണാകുളം, (ഗ്ലോബൽ ജി ഡി സെക്രട്ടറി), സാദിഖ് ചാലിയാർ (ഗ്ലോബൽ മീഡിയ സെക്രട്ടറി) സിറാജ് കുറ്റ്യാടി (ഐ.സി.എഫ് നാഷണൽ വൈൽഫയർ സെക്രട്ടറി), ബഷീർ ഉള്ളണം (ഐ.സി.എഫ് നാഷണൽ ഓർഗനൈസെഷൻ സെക്രട്ടറി), മൻസൂർ ചുണ്ടമ്പറ്റ (ജനറൽസെക്രട്ടറി, ആർ.എസ്.സി സൗദി നാഷണൽ വെസ്റ്റ്) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story