അഞ്ചുതരം ബൈക്കുകൾക്ക് സൗദിയിൽ ഇറക്കുമതി നിയന്ത്രണം
സുരക്ഷ കണക്കിലെടുത്താണ് നടപടി
ജിദ്ദ: അഞ്ചുതരം ബൈക്കുകൾക്ക് സൗദിയിൽ ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തി. യാത്രക്കാരുടെയും ബൈക്ക് യാത്രികരുടെയും സുരക്ഷ കണക്കിലെടുത്താണ് നടപടി. കുട്ടികൾക്കായി ഇറക്കുന്ന വിവിധതരം ബൈക്കുകൾക്കും വിലക്ക് ബാധകമായിരിക്കും. സൗദിയിലെ മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷന്റെതാണ് നടപടി.
അരികിൽ സീറ്റ് ഘടിപ്പിച്ച് രണ്ടുപേർക്ക് ഇരിക്കാവുന്ന തരത്തിലുള്ള ബൈക്കുകൾ, മുച്ചക്ര ബൈക്കുകൾ, കാർസ്വഭാവത്തിൽ ഉപയോഗിക്കുന്ന ബൈക്കുകൾ എന്നിവയ്ക്കാണ് പ്രധാനമായും വിലക്കേർപ്പെടുത്തിയത്. ഇത് റോഡുകളിൽ അപകടം വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പെട്രോൾ ഉപയോഗിച്ചുകൊണ്ട് കുട്ടികൾക്ക് ഉപയോഗിക്കാവുന്ന എല്ലാത്തരം ബൈക്കുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇരിപ്പിടത്തിൽ നിന്ന് 50 സെൻറീമീറ്റർ ഉയരത്തിൽ ഉപയോഗിക്കുന്ന കുട്ടികളുടെ ബൈക്കുകൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടികൾ.
നേരത്തെ ഡെലിവറി രംഗത്ത് ചില ബൈക്കുകൾക്കും നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ചട്ടങ്ങൾ പുതുക്കിയ ശേഷമായിരിക്കും ഡെലിവറി രംഗത്ത് ഉപയോഗിക്കുന്നവർക്കുള്ള ബൈക്കുകൾ ഇനി ഇറക്കുമതി ചെയ്യാനാവുക. ഡെലിവറി രംഗത്ത് കൂടുതൽ ആപ്ലിക്കേഷനുകൾ സൗദിയിലേക്ക് എത്തിയതോടെ ബൈക്കുകൾക്കും ഡിമാൻഡ് വർധിച്ചിരുന്നു. ഇത് റോഡുകളിൽ അപകടം വർദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ഇതിനിടയിലാണ് അഞ്ച് പുതിയ ബൈക്കുകൾക്ക് പൂർണമായുള്ള വിലക്ക്.
Adjust Story Font
16