ഡൽഹിയിൽ സൗദി കിരീടാവകാശി തിരക്കിട്ട ചർച്ചകളിൽ; വിവിധ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി
തുർക്കിയുമായിട്ടായിരുന്നു ആദ്യ ചർച്ച. ഇടക്കാലത്ത് മന്ദഗതിയിലായിരുന്ന തുർക്കിയുമായുള്ള ബന്ധം സൗദി ശക്തമാക്കിയിരുന്നു.
ഡൽഹി: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിവിധ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ ജി20 ഉച്ചകോടിക്കിടെയാണ് രാഷ്ട്രത്തലവന്മാരുമായി സഹകരണ നിക്ഷേപ ചർച്ചകൾ നടന്നത്. തുർക്കി, ബ്രസീൽ, അർജന്റീന, യൂറോപ്യൻ യൂണിയൻ നേതാക്കളെയെല്ലാം കിരീടാവകാശി സ്വീകരിച്ചു.
തുർക്കിയുമായിട്ടായിരുന്നു ആദ്യ ചർച്ച. ഇടക്കാലത്ത് മന്ദഗതിയിലായിരുന്ന തുർക്കിയുമായുള്ള ബന്ധം സൗദി ശക്തമാക്കിയിരുന്നു. വ്യാപാര വാണിജ്യ രംഗങ്ങളിലും ഇത് പ്രതിഫലിക്കുന്നുണ്ട്. തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാനുമായി അദ്ദേഹം വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി. ഡൽഹിയിലായിരുന്നു കൂടിക്കാഴ്ച. യൂറോപ്യൻ കൗൺസിലുമായും അദ്ദേഹം ചർച്ച നടത്തി.
യൂറോപ്പിനെയും പശ്ചിമേഷ്യയെയും ഇന്ത്യ വഴി ബന്ധിപ്പിക്കുന്ന വ്യാവസായിക ഇടനാഴി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഏഷ്യൻ രാജ്യങ്ങളുമായി സൗദി നിക്ഷേപ ബന്ധം ശക്തമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായും കിരീടാവകാശി ചർച്ച നടത്തി.
ബ്രസീൽ, അർജന്റീന പ്രസിഡന്റുമാരേയും കിരീടാവകാശി ഏറെ നേരം ചർച്ചയിൽ പങ്കെടുപ്പിച്ചു. ഈ രാജ്യങ്ങളിലെ കമ്പനികളും സൗദിയിൽ നിക്ഷേപ സാധ്യത ആരാഞ്ഞിരുന്നു. ഇന്നലെ യുഎസ് പ്രസിഡന്റ് ജോ ബെഡനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായുള്ള ചർച്ച രാവിലെ മുതൽ ആരംഭിക്കും.
Adjust Story Font
16