ലൈംഗികാതിക്രമക്കേസിലെ പ്രതിയെ പേരെടുത്ത് പറഞ്ഞ് ശിക്ഷിക്കാന്‍ സൗദി കോടതിയുടെ ഉത്തരവ്
2021 ജനുവരിയിലാണ്, കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് പീഡന വിരുദ്ധ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 6 ലേക്ക് ഒരു പുതിയ ഭേതഗതി കൂടി ചേര്‍ത്തത്
റിയാദ്: ലൈംഗിക പീഡനത്തിന് കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് തടവും പിഴയും വിധിച്ചതിനു പിന്നാലെ, പൊതുസ്ഥലത്ത് പേരെടുത്ത് പറഞ്ഞ് ശിക്ഷിക്കാനും സൗദി കോടതി ഉത്തരവിട്ടു.
ലൈംഗികപീഡനക്കേസുകലിലെ കുറ്റവാളികളെ കണ്ടെത്താനും അവരുടെ വ്യക്തിവിവരങ്ങള്‍ പരസ്യമായി വെളിപ്പെടുത്താനുമുള്ള നിയമത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതിന് ശേഷം ആദ്യമായാണ് ഒരു കേസില്‍ ഈ വിധി നടപ്പിലാക്കുന്നത്.
മദീനയിലെ ക്രിമിനല്‍ കോടതിയാണ് യാസര്‍ മുസ്ലിം അല്‍ അറവിക്ക് എട്ട് മാസം തടവും 5,000 റിയാല്‍ പിഴയും വിധിച്ചത്. 2021 ജനുവരിയിലാണ്, കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് പീഡന വിരുദ്ധ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 6 ലേക്ക് ഒരു പുതിയ ഭേതഗതി കൂടി ചേര്‍ത്തത്.
ലൈംഗിക പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ചെലവില്‍ തന്നെ വിധിയുടെയും കേസിന്റെയും വിശദാംശങ്ങള്‍ തീവ്രതയ്ക്കനുസരിച്ച്, ഒന്നോ അതിലധികമോ പ്രാദേശിക പത്രങ്ങളിലോ മറ്റു മാധ്യമങ്ങളിലോ പ്രസിദ്ധീകരിക്കണമെന്നാണ് ഭേതഗതിയിലുള്ളത്. തെറ്റായ പീഡന പരാതികള്‍ നല്‍കുന്നവര്‍ക്കെതിരെയുള്ള വകുപ്പുകളും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16