ഒക്‌ടോബറിൽ മാത്രം സൗദിയിൽ നിന്ന് വിദേശികൾ നാട്ടിലേക്കയച്ചത് 1347 കോടി റിയാൽ
കഴിഞ്ഞ വർഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് 30 കോടിയിലേറെ കൂടുതലാണിത്.
സൗദിയിൽ നിന്ന് വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ വർധന. ഒക്‌ടോബറിൽ മാത്രം 1347 കോടി റിയാലാണ് നാട്ടിലേക്കയച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 കോടിയിലേറെ കൂടുതലാണിത്.
ഒക്ടോബറിൽ മാത്രം 2.4 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ പത്ത് മാസത്തിനിടെ പതിമൂവായിരം (12,979) കോടിയോളം റിയാൽ വിദേശികൾ സ്വദേശങ്ങളിലേക്കയച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 12,340 കോടി റിയാലായിരുന്നു അയച്ചിരുന്നത്.
ഈ വർഷം മൂന്നാം പാദത്തിൽ 3960 കോടി റിയാൽ വിദേശികൾ നാട്ടിലേക്കയച്ചിട്ടുണ്ട്. ഈ വർഷം തുടക്കം മുതൽ തന്നെ വിദേശികളയക്കുന്ന പണത്തിൽ അഞ്ച് ശതമാനത്തിലധികം വർധന രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം സ്വദേശികളും 550 കോടി റിയാൽ വിദേശങ്ങളിലേക്കയച്ചു.
Next Story
Adjust Story Font
16