സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണം 95% നടപ്പിലായി
സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണ നിർദ്ദേശം നടപ്പിലാക്കുന്നതിലെ പ്രതിബദ്ധ 95 ശതമാനം വരെയായി ഉയർന്നതായി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. മന്ത്രാലയത്തിന് കീഴിൽ നടത്തിയ ഫീൽഡ് പരിശോധനകളിലൂടെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഇതിനായി കഴിഞ്ഞ വർഷം ഒരു ദശലക്ഷത്തിലധികം പരിശോധനകൾ സംഘടിപ്പിച്ചതായും റിപ്പോർട്ട് പറയുന്നു. മന്ത്രാലയത്തിന് കീഴിൽ പൗരൻമാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും പദ്ധതികളും ഇതോടനുബന്ധിച്ച് നടന്നു വരുന്നുണ്ട്.
സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ തൊഴിൽ സ്ഥിരത ഉറപ്പ് വരുത്തുന്നതിനുള്ള പരിഷ്‌കരിച്ച നിതാഖാത്ത് പദ്ധതിയും മന്ത്രാലയം നടപ്പിലാക്കി വരുന്നുണ്ട്. ഇത് വഴി രണ്ട് വർഷത്തിനകം മൂന്നര ലക്ഷത്തോളം സ്വദേശികൾക്ക് കൂടി പുതുതായി തൊഴിൽ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ അനുപാതം 2.3 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. ഇത് മൊത്തം തൊഴിലാളികളുടെ ഇരുപത്തിയഞ്ച് ശതമാനം വരും.
Adjust Story Font
16