Quantcast

സൗദിയിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും മൂന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കാൻ അനുമതി

നേരത്തെ രണ്ട് ഡോസ് പൂർത്തിയാക്കി ആറ് മാസം പിന്നിട്ടവർക്കാണ് ബൂസ്റ്റർ ഡോസായ മൂന്നാമത്തേത് സ്വീകരിക്കാൻ അനുമതി നൽകിയിരുന്നത്

MediaOne Logo

Web Desk

  • Updated:

    2021-10-20 16:08:51.0

Published:

20 Oct 2021 4:07 PM GMT

സൗദിയിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും മൂന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കാൻ അനുമതി
X

സൗദി അറേബ്യയിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി. ഡോസ് എടുക്കുന്നതിന് സ്വിഹത്തി, തവക്കൽന ആപ്ലിക്കേഷനുകൾ വഴി തിയ്യതി ബുക്ക് ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ രണ്ട് ഡോസ് പൂർത്തിയാക്കി ആറ് മാസം പിന്നിട്ടവർക്കാണ് ബൂസ്റ്റർ ഡോസായ മൂന്നാമത്തേത് സ്വീകരിക്കാൻ അനുമതി നൽകിയിരുന്നത്.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ, ആരോഗ്യ പ്രവർത്തകർ, അവയവം മാറ്റിവയ്ക്കലിന് വിധേയമായവർ, പ്രായമായവർ, വൃക്ക സംബന്ധമായ അസുഖമുള്ളവർ, കോവിഡ് വ്യാപന സാധ്യത കൂടുതലുള്ളവർ എന്നിവർക്കുള്ള ബൂസ്റ്റർ ഡോസ് വിതരണം നേരത്തെ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് ഇപ്പോൾ എല്ലാ വിഭാഗങ്ങളിലും പെട്ടവർക്ക് ബൂസ്റ്റർ ഡോസിന് അപോയിൻമെന്റ് നൽകുന്നത്.

TAGS :

Next Story