Quantcast

സൗദിയിലെ ഏഴ് തൊഴിൽ മേഖലകളിൽ കൂടി നാളെ മുതൽ സ്വദേശിവത്ക്കരണം

പദ്ധതി നടപ്പാകുന്നതോടെ മലയാളികളുൾപ്പെടെയുള്ള നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമുണ്ടാകും

MediaOne Logo

Web Desk

  • Updated:

    2022-03-27 16:59:39.0

Published:

27 March 2022 4:41 PM GMT

സൗദിയിലെ ഏഴ് തൊഴിൽ മേഖലകളിൽ കൂടി നാളെ മുതൽ സ്വദേശിവത്ക്കരണം
X

സൗദിയിലെ ഏഴ് തൊഴിൽ മേഖലകളിൽ കൂടി നാളെ മുതൽ സ്വദേശിവത്ക്കരണം നടപ്പാക്കും. ഭക്ഷണശാലകളിലും സൂപ്പർമാർക്കറ്റുകളിലും നടപ്പാക്കി വരുന്ന സൗദിവത്ക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് നാളെ മുതൽ പ്രാബല്യത്തിലാകുന്നത്. പദ്ധതി നടപ്പാകുന്നതോടെ മലയാളികളുൾപ്പെടെയുള്ള നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമുണ്ടാകും. ഒരു വർഷം മുമ്പാണ് ഈ മേഖലകളിലെ സൗദിവത്ക്കരണത്തിന്റെ ആദ്യ ഘട്ടം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-റാജ്ഹി പ്രഖ്യാപിച്ചത്.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഡിപ്പാർട്ട്മെന്റ് സൂപ്പർവൈസർ, അക്കൗണ്ടിംഗ് ഫണ്ട് സൂപ്പർവൈസർ, കസ്റ്റമർ സർവീസ്, കസ്റ്റമർ അക്കൗണ്ടന്റ് എന്നീ തസ്തികകളിൽ നൂറു ശതമാനം സൗദിവത്ക്കരണം നടപ്പാക്കാനാണ് നിർദ്ദേശം. ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ഡിപ്പാർട്ട്‌മെന്റ് മാനേജർ എന്നീ തസ്തികകളിൽ 50% ശതമാനം സൗദിവത്ക്കരണം നടപ്പാക്കാനും നിർദ്ദേശമുണ്ട്. 300 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണ്ണമുള്ള എല്ലാ കാറ്ററിംഗ് സ്റ്റോറുകൾക്കും 500 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണ്ണമുള്ള സൂപ്പർമാർക്കറ്റുകൾക്കുമാണ് സൗദിവത്ക്കരണം ബാധകമാകുക.

പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ, ബോഡി കെയർ ടൂളുകൾ, ഡിറ്റർജന്റുകൾ, പ്ലാസ്റ്റിക്, പേപ്പർ ഉൽപ്പന്നങ്ങൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾക്കും നാളെ മുതലുള്ള സൗദിവത്ക്കരണം ബാധകമാണ്. 360 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിച്ചതിന് ശേഷമാണ് പദ്ധതിയുടെ രണ്ടാം ഘട്ടം നാളെ മുതൽ ആരംഭിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ പരിശോധന ആരംഭിക്കും. നിയമ ലംഘനം കണ്ടെത്തിയാൽ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി.

In Saudi Arabia, Indigenization will be implemented in seven more sectors from tomorrow.

TAGS :

Next Story