സൗദിയില്‍ 5 മുതല്‍ 11 വയസു വരേയുള്ള എല്ലാ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കുന്നു
5 മുതല്‍ 11 വയസു വരേയുള്ള എല്ലാ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കാന്‍ രാജ്യം തയാറായെന്ന് സൗദി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.
5 മുതല്‍ 11 വയസു വരേയുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്റെ ആദ്യ ഡോസ് ലഭിക്കുമെന്നും അതിനാല്‍ എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ മാതാപിതാക്കള്‍ തയാറാകണമെന്നും വാക്‌സിനുവേണ്ടി അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഈ പ്രായത്തിലുള്ള ഉയര്‍ന്ന അപകടസാധ്യതയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം ഡിസംബര്‍ 21 ന്്പ്രഖ്യാപിച്ചിരുന്നു. അവര്‍ക്കുള്ള വാക്സിനേഷന്റെ രണ്ടാം ഘട്ടവും അടുത്തിടെ ആരംഭിച്ചിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ ഈ പ്രായത്തിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
Next Story
Adjust Story Font
16