Quantcast

സൗദിയിൽ ജോലി സ്ഥലങ്ങളിലെ അപകട നിരക്കിൽ കുറവ്

ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസാണ് കണക്ക് പ്രസിദ്ധീകരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-05-04 18:37:44.0

Published:

4 May 2023 5:23 PM GMT

In Saudi Arabia, the rate of accidents at workplaces has decreased
X

ദമ്മാം: സൗദി അറേബ്യയിൽ ജോലി സ്ഥലങ്ങളിലുണ്ടാകുന്ന അപകട നിരക്കിൽ കുറവ്. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ 66,000 പേർക്കാണ് പരിക്കേറ്റത്. മുൻ മാസങ്ങളെ അപേക്ഷിച്ച് ആറായിരത്തോളം അപകടങ്ങളുടെ കുറവ് വന്നു. സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തിയതിന് ശേഷമാണ് അപകടങ്ങൾ കുറഞ്ഞത്. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസാണ് കണക്ക് പ്രസിദ്ധീകരിച്ചത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദം പിന്നിടുമ്പോൾ രാജ്യത്ത് ജോലിക്കിടെയുണ്ടാകുന്ന അപകട നിരക്കിൽ കുറവ് വന്നതായി റിപ്പോർട്ട് പറയുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 8.2 ശതമാനം തോതിൽ കുറവ് രേഖപ്പെടുത്തി. 2022 ആദ്യ പാദത്തിൽ 72,000 പേർക്ക് അപകടം റിപ്പോർട്ട് ചെയ്തപ്പോൾ 2023ൽ ഇത് 66,000 ആയി കുറഞ്ഞു. ജോലിക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ചെറിയ പരിക്കുകൾ ഉൾപ്പെടെയുള്ള കണക്കുകളാണിവ. ജോലി സ്ഥലത്തെ സുരക്ഷ വർധിപ്പിക്കുന്നതിനും അപകട സാധ്യത കുറക്കുന്നതിനുമായി ഗോസിയുടെ നേതൃത്വത്തിൽ ബോധവത്ക്കരണ കാമ്പയിനുകളും സംഘടിപ്പിച്ചു വരുന്നുണ്ട്.



In Saudi Arabia, the rate of accidents at workplaces has decreased

TAGS :

Next Story